Image

ഓസ്‌ട്രേലിയയില്‍ ഭൂചലനം

Published on 19 June, 2012
ഓസ്‌ട്രേലിയയില്‍ ഭൂചലനം
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 8.55നായിരുന്നു ശക്തമായ ഭൂചലനം ഉണ്ടായത്. 30 മുതല്‍ 40 സെക്കന്റുകള്‍ വരെ ഭൂചലനം നീണ്ടുനിന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അമേരിക്കന്‍ ജിയോളജി വകുപ്പിന്റെ കണക്ക് അനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 5.2 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ തീരപ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക