Image

മിസ്സ് ഫൊക്കാന- മലയാളി മങ്ക മത്സരങ്ങള്‍ അനുജോസഫും ഷീലാ ചെറുവും കോര്‍ഡിനേറ്റര്‍മാര്‍

അനില്‍ ആറന്മുള Published on 18 June, 2012
മിസ്സ് ഫൊക്കാന- മലയാളി മങ്ക മത്സരങ്ങള്‍ അനുജോസഫും ഷീലാ ചെറുവും കോര്‍ഡിനേറ്റര്‍മാര്‍
ഹൂസ്റ്റന്‍ : ഫൊക്കാനാ ഹൂസ്റ്റന്‍ കണ്‍വന്‍ഷനില്‍ നിരവധി യുവതികള്‍ മാറ്റുരക്കുന്ന മിസ്സ് ഫൊക്കാനാ സൗന്ദര്യ മത്സരം അനുജോസഫ് കോര്‍ഡിനേറ്റ് ചെയ്യും.

സിനി മാത്യൂ, ജെനിജോര്‍ജ് എന്നിവര്‍ കോ-ചെയര്‍ പേഴ്‌സണ്‍മാരായിരിക്കും. മുന്‍ വര്‍ഷങ്ങളിലെക്കാളും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് അനു ജോസഫ് പറഞ്ഞു. 16 മുതല്‍ 26 വരെ പ്രായമുള്ള അവിവാഹിതകളായ യുവതികളായിരിക്കും മത്സരിക്കുക. മിസ് ഫൊക്കാനായായി തിരഞ്ഞെടുക്കുന്ന കുട്ടിക്ക് ആയിരം ഡോളര്‍ ആയിരിക്കും സമ്മാനത്തുക. രണ്ടാംസ്ഥാനത്തിന് അഞ്ഞൂറും മൂന്നാംസ്ഥാനത്തിന് 250 ഉം ആയിരിക്കും സമ്മാനത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Fokanaonline.com സന്ദര്‍ശിക്കണമെന്ന് സംഘാടകര്‍ പറഞ്ഞു.

വിവാഹിതകള്‍ക്കായുള്ള മലയാളി മങ്ക മത്സരം ശ്രീമതി ഷീലാ ചെറു കോര്‍ഡിനേറ്റ് ചെയ്യും. എല്ലാ വര്‍ഷവും ധാരാളം വനിതകളെ ആകര്‍ഷിക്കാറുള്ള മലയാളി മങ്ക 24 വയസിനു മുകളില്‍ പ്രായമായവര്‍ക്കുവേണ്ടിയാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കണ്‍വന്‍ഷനിലും ഈ മത്സരം കോര്‍ഡിനേറ്റ് ചെയ്ത ഷീല, ഇത്തവണത്തെ മത്സരത്തിന് പുതുമകള്‍ ഏറെയുണ്ടെന്ന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 914-310-5335 എന്ന നമ്പരിലോ വിളിക്കാന്‍ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക