Image

ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ പി.എസ്‌.സി ചെയര്‍മാന്‍

Published on 20 July, 2011
ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ പി.എസ്‌.സി ചെയര്‍മാന്‍
തിരുവനന്തപുരം: കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ ചെയര്‍മാനിയ ഡോ. കെ.എസ്‌. രാധാകൃഷ്‌ണനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട്‌ ശിപാര്‍ശ ചെയ്‌തു. നിലവില്‍ ഇദ്ദേഹം സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലറാണ്‌. 20 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം അദൈ്വതം, ഗാന്ധിയന്‍ ചിന്ത തുടങ്ങിയവയില്‍ അവഗാഹം നേടിയിരുന്നു. കോഴിക്കോട്‌ സര്‍വകലാശാലയില്‍ നിന്നാണ്‌ ഡോക്ടറേറ്റ്‌ നേടിയത്‌. സാഹിത്യ പ്രസാധക സഹകരണ സംഘത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റായാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്‌. പിന്നീട്‌ വീക്ഷണം പത്രത്തില്‍ പത്രപ്രവര്‍ത്തകനായി. വിവിധ കോളജുകളില്‍ അധ്യാപകനായി. എം.ജി, കാലടി സര്‍വകലാശാലകളില്‍ റിസര്‍ച്‌ഗൈഡും എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ ബോര്‍ഡ്‌ഓഫ്‌ സ്റ്റഡീസ്‌ അംഗവുമായിരുന്നു. നിലവിലുള്ള ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീന്‍ സ്ഥാനമൊഴിയുന്നതോടെ ചുമതലയേല്‍ക്കും. ഭാര്യ: ശ്രീകുമാരി. മക്കള്‍: അശ്വതി, രേവതി.
Join WhatsApp News
Mathew V. Zacharia, NEW YORK 2017-11-07 08:42:24
Marykutty Thomas Pushpamangalm; Gracious lady with the traditional hospitality of Pushpamangalam family is remembered and cherished. Prayer for all grieving family.
Mathew V. Zacharia, Pioneer of New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക