Image

ബജറ്റ്‌ പ്രഖ്യാപനം: മദ്യത്തിന്‌ ഇന്നുമുതല്‍ വിലകൂടി

Published on 20 July, 2011
ബജറ്റ്‌ പ്രഖ്യാപനം: മദ്യത്തിന്‌ ഇന്നുമുതല്‍ വിലകൂടി
കൊച്ചി: ബജറ്റില്‍ പ്രഖ്യാപനം മൂലം സംസ്ഥാനത്ത്‌ ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കൂടി. മദ്യത്തിന്‌ ആറുശതമാനം സെസ്‌ ആണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. നേരത്തെ ഇത്‌ ഒരു ശതമാനമായിരുന്നു. ഇതനുസരിച്ച്‌ വിലയില്‍ അഞ്ചു രൂപയുടെ വര്‍ധനവാണ്‌ മിക്കവാറും ഇനങ്ങളില്‍ വരുന്നത്‌. മദ്യത്തിന്റെ ശരിയായ വിലയ്‌ക്കു പുറമേ നിരവധി നികുതികളും മദ്യം വാങ്ങുന്നവര്‍ നല്‌കണം. പര്‍ച്ചേസ്‌ വില, എക്‌സൈസ്‌ ഡ്യൂട്ടി, 36 ശതമാനം വെയര്‍ഹൗസ്‌ മാര്‍ജിന്‍, ലേബലിംഗ്‌ ചാര്‍ജ്‌ 11 രൂപ, നൂറു ശതമാനം വില്‌പന നികുതി വിദേശ നിര്‍മിത മദ്യത്തിനും ബിയറിന്‌ അമ്പതു ശതമാനവും വില നല്‍കേണ്ടിവരും. സെസ്‌ കുത്തനെ ഏര്‍പ്പെടുത്തിയതുമൂലം മദ്യത്തിന്റെ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യം കുറച്ച്‌ ദിവസത്തേയ്‌ക്ക്‌ വിലര്‍ധനവ്‌ മൂലം മദ്യം ഉപയോഗിക്കാതിരിക്കുന്നവര്‍ വീണ്ടും മദ്യഷാപ്പില്‍ എത്തുമെന്ന പ്രതീക്ഷയിലാണ്‌ മദ്യാവ്യാപാരികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക