Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പൗരസ്വീകരണം നല്‍കുന്നു

Published on 23 June, 2012
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പൗരസ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റിലെ പൗരാവലിയും വിവിധ സംഘടനകളും സ്വീകരണം നല്‍കുന്നു. കര്‍ദ്ദിനാള്‍ സ്ഥാനലബ്ദിയില്‍ അനുമോദിക്കുന്നതിനും മലയാളി സമൂഹത്തിന്റെ ആദരവുകള്‍ അര്‍പ്പിക്കുന്നതിനുമായാണ് സ്വീകരണം.

ജൂലൈ 22-ന് അഞ്ചുമണി മുതല്‍ ന്യൂജേഴ്‌സി പിസ്‌കാറ്റവേയിലുള്ള ദിവാന്‍ ബാങ്ക്വറ്റ് ഹാളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കൊപ്പം ഹിന്ദു- മുസ്ലീം സംഘടനകളും ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ് ക്ലബ്, മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള അസൊസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി, കേരള കള്‍ചറല്‍ ഫോറം, ഇന്ത്യ കാത്തലിക് അസോസിയേഷന്‍, എസ്.എം.സി.സി തുടങ്ങി 30-ല്‍പ്പരം സംഘടനകളും സംയുക്തമായാണ് സ്വീകരണം ഒരുക്കുന്നത്.

ചങ്ങനാശേരി എസ്.ബി കോളജിലെ മുന്‍ വിദ്യാര്‍ത്ഥിയാണു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ എസ്.ബി അലുംനൈ അസോസിയേഷനാണ് സ്വീകരണ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനും ജാതി-മത ഭിന്നതകള്‍ക്കതീതമായ നമ്മുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിട്ടാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ജനറല്‍ കണ്‍ വീനര്‍ ജയിന്‍ ജേക്കബ് ചൂണ്ടിക്കാട്ടി. പ്രവാസ നാട്ടിലും നാം ഐക്യവും സ്‌നേഹബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നൂവെന്നതിന് തെളിവായിരിക്കും സ്വീകരണമെന്ന് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ് പറഞ്ഞു.സീറോ മലബാര്‍ സഭയുടെ അധ്യക്ഷനെ സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും സംഘടനകളും ഒത്തു ചേരുന്നു എന്നത് നമ്മുടെ വിശാലമായ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് കമ്മിറ്റി ചെയര്‍ റവ. ഡോ.കെ.കെ. കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

വിവിധ സംഘടനകളിലെ സാരഥികള്‍ കവീനര്‍മാരായ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിക്കുക. കമ്മിറ്റിയില്‍ പോള്‍ കറുകപ്പള്ളില്‍, ബേബി ഊരാളില്‍, ജോര്‍ജ് ഏബ്രഹാം,ആന്‍ഡ്രു പാപ്പച്ചന്‍, അലക്‌സ് കോശി,ജയിംസ് മുക്കാടന്‍, സിജി ജോര്‍ജ്, ജോണ്‍ ചാക്കോ, ലീല മാരേട്ട്, ഷാജി എഡ്വേര്‍ഡ്, ദേവസി പാലാട്ടി, സജി പോള്‍, ജിബി തോമസ്, റോയ് എണ്ണച്ചേരില്‍, ജിന്‍സ്‌മോന്‍ സക്കറിയാ, അജിത്ത്, ഗോപിനാഥ കുറുപ്പ്, ജോയ് ചാക്കപ്പന്‍, ഇന്നസന്റ് ഉലഹന്നാന്‍, ജയിംസ് ഇളമ്പുരയിടം, അബ്ദുള്ള സെയ്ദ്, തോമസ് തോമസ്, സണ്ണി പൗലോസ്, ജോസ് മാളിയേക്കല്‍, തോമസ് ടി. ഉമ്മന്‍തുടങ്ങിയവരും നേതൃത്വം നല്‍കുന്നു.

സംഘടനാ നേതാക്കള്‍ക്കുപുറമെ വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും, ഹൈന്ദവാചാര്യന്മാരും ചടങ്ങില്‍ പങ്കെടുക്കും.

സിറ്റ് ഡൗണ്‍ ഡിന്നര്‍ ആയാണ് ചടങ്ങ് സംഘടിപ്പിക്കുക. മുപ്പത് ഡോളറും, കുട്ടികള്‍ക്ക് 15 ഡോളറും സംഭാവനയായി നിശ്ചിയിച്ചിരിക്കുന്നു. മിച്ചംവരുന്ന തുക കര്‍ദ്ദിനാളിന്റെ ചാരിറ്റി ഫണ്ടിലേക്ക് നല്‍കും.

വിവരങ്ങള്‍ക്ക്: ജയിന്‍ ജേക്കബ് 845 639 1915
jainjacobcpa@gmail.com, അനിയന്‍ ജോര്‍ജ് 908 337 1289; ഫാ. കെ.കെ. കുര്യാക്കോസ് (914) 364-3359

SB- Assumption Alumni Association of North America

 in coordination with

  FOMAA, FOKANA, WMC, KHNA, SMCC, KANJ, KCF, IPCNA, Ecumenical churches, India Chamber of Commerce, India Catholic Association & All the Religious and Civic Organizations in Northeast America

Cordially invite you and your family to the

Public reception and a sit-down dinner

for

His Eminence Cardinal George Alancherry

Date: July 22, Sunday, 2012, between 5:00 – 8:00 pm

at

 Deewan Banquet Hall, Piscataway, NJ.

Best Regards

Dr. Fr K.Kuriakose, Chairman, 914 364 3359

Jain Jacob CPA, General Convener 845 639 1915

Aniyan George, Coordinator 908 337 1289

 

Siji George, John Chacko, James Mukkadan (SB Alumni) Paul Karukapallil, Leela Maret ( FOKANA), Baby Uralil, Shaji Edward(FOMAA), Andrew Pappachan (WMC), George Abraham, T S Chacko, (INOC), Alex Koshy (IISAC) George Joseph, Madhu Rajan (IPCNA), Roy Ennacheril, Jinsmon Zachariah (Chamber of Commerce), Savy Mathew (SMCC) Ajith (Ecumenical Council),  Gopinathan Kurup (KHNA), Madhavan Nair(WMC),  Saji Paul, Jiby Thomas (KANJ)  Devassy Palatty, Joy Chakkappan (KCF)  Innocent Ulahannan, James Elampurayidam (HVMA)  Thomas Thomas, Jose Abraham (SI Malayalee Association),  Sunny Paulose (MARC), Thomas T Ommen, Jose Maliakal, Abdulla Sayed, and Jay Kullambil

 

RSVP jainjacobcpa@gmail.com or contact any of the above committee members


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക