Image

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ ടെറന്‍സണ്‍ തോമസിനൊപ്പം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 June, 2012
ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ ടെറന്‍സണ്‍ തോമസിനൊപ്പം
ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ അംഗസംഘടനകളിലെ ഭൂരിഭാഗം പേരും ഒത്തുചേര്‍ന്ന നേതൃത്വ യോഗത്തില്‍ ഫൊക്കാനയുടെ 2012-14ലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ടെറന്‍സണ്‍ തോമസിന്റെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞയെടുത്തു.

ന്യൂറോഷലിലെ 371 വെയ്‌മന്‍ അവന്യൂവില്‍ വെച്ച്‌ കൂടിയ യോഗത്തില്‍ ഫൊക്കാന
ന്യൂയോര്‍ക്ക്‌ റീജിയന്‍ സെക്രട്ടറി ഇന്നസന്റ്‌ ഉലഹന്നാന്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂയോര്‍ക്ക്‌ റീജിയന്‍ ജോയിന്റ്‌ സെക്രട്ടറിയും നാഷണല്‍ കമ്മിറ്റിയിലേക്കുള്ള മത്സരാര്‍ത്ഥിയുമായ കെ.കെ. ജോണ്‍സണ്‍, ടെറന്‍സണ്‍ തോമസിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വിശദീകരിച്ചു.

റീജിയണിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്‌ ജോസ്‌ കാനാട്ട്‌, കൊച്ചുമ്മന്‍ ടി. ജേക്കബ്ബ്‌, ജോയി ഇട്ടന്‍, കെ.ജി. ജനാര്‍ദ്ദനന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോര്‍ജ്ജുകുട്ടി ഉമ്മന്‍, എം.കെ. മാത്യൂസ്‌, വറുഗീസ്‌ പോത്താനിക്കാട്‌, ജോസഫ്‌ പോത്തന്‍, പി.വി. തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ മിഡ്‌ ഹഡ്‌സണ്‍ മലയാളി അസ്സോസിയേഷന്‍ നേതാക്കളായ ജേക്കബ്ബ്‌ കോശി, മാത്യു ഇടംപാടത്ത്‌ എന്നിവരുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധേയമായി. ടെറന്‍സന്റെ വിജയം ഫൊക്കാനക്ക്‌ കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പകരുമെന്ന്‌ യോഗത്തില്‍ പ്രസംഗിച്ച എല്ലാവരും അഭിപ്രായപ്പെട്ടു.

ടെറന്‍സന്റെ വിജയം ഉറപ്പാക്കാന്‍ ഒരേ മനസ്സോടും ഐക്യത്തോടും കൂടെ പ്രവര്‍ത്തിക്കുവാന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ കൂട്ടായ തീരുമാനമെടുത്തു.

തന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനും സഹായസഹകരണങ്ങള്‍ക്കും ടെറന്‍സണ്‍ ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു.
ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ ടെറന്‍സണ്‍ തോമസിനൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക