Image

കാനഡയില്‍ മരണമടഞ്ഞ മലയാളി കുടുംബത്തിന് ഒഐസിസി ഓസ്‌ട്രേലിയയുടെ പ്രണാമം

Published on 29 June, 2012
കാനഡയില്‍ മരണമടഞ്ഞ മലയാളി കുടുംബത്തിന് ഒഐസിസി ഓസ്‌ട്രേലിയയുടെ പ്രണാമം
മെല്‍ബണ്‍: കാനഡയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ, കൂത്താട്ടുകുളം സ്വദേശികളായ സീറ്റാ ജാക്‌ലിന്‍ ജേക്കബ്(44), മന്ന ജേക്കബ് (10), മാനുവല്‍ ജേക്കബ് (5) എന്നിവര്‍ക്ക് ഒഐസിസി ഓസ്‌ട്രേലിയയുടെ അന്ത്യാഞ്ജലി. കാനഡയില്‍ ജോലി ചെയ്യുന്ന ഒഐസിസി പ്രവര്‍ത്തകന്‍ ജേക്കബ് സിറിയക്കിന്റെ ഭാര്യയും മക്കളുമാണ് മരണമടഞ്ഞവര്‍. ജൂണ്‍ 30നാണ് ഇവരുടെ സംസ്‌കാര ചടങ്ങുകള്‍. 

ജേക്കബിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജോസ് എം. ജോര്‍ജ്, മറ്റു ഭാരവാഹികളായ സി.പി സാജു, ബൈജു ഇലഞ്ഞിക്കുടി, ജോര്‍ജ് തോമസ്, ബിനോയ് പോള്‍ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക