Image

ഡയാനയുടെ അപകടമരണം പുനപരിശോധിക്കാന്‍ ഫ്രഞ്ച് കോടതി

Published on 22 July, 2011
ഡയാനയുടെ അപകടമരണം പുനപരിശോധിക്കാന്‍ ഫ്രഞ്ച് കോടതി

ഡയാനയുടെ അപകടമരണം സംബന്ധിച്ച കേസ് പുനപരിശോധിക്കാന്‍ ഫ്രഞ്ച് കോടതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പോലീസിനെ ചില മുന്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ ഡയാനയുടെ മരണം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ അവര്‍ ഒളിപ്പിച്ചുവെച്ചുവെന്ന വെളിപ്പെടുത്തലാണ് കേസ് അന്വേഷണം പുനരാലോചിക്കാന്‍ കാരണമാകുന്നത്.

1997 ല്‍ പാരീസില്‍ വെച്ച് ദോധി അല്‍ ഫെയ്ദ് എന്ന സുഹൃത്തിനൊപ്പം ഒരു കാറപകടത്തിലാണ് ഡയാന രാജകുമാരി കൊല്ലപ്പെടുന്നത്.

 

ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട  രേഖകള്‍ എന്തിനാണ് മറച്ചുവെച്ചത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഡയാന തന്റെ വീട്ടിലെ ജോലിക്കാരനായ ഒരാള്‍ക്ക് അയച്ചുവെന്ന് പറയുന്ന ഒരു കത്തും ഈ തെളിവുകളില്‍ ഉള്‍പ്പെടുന്നു.

അതില്‍ തന്നെ കാറപകടത്തിലൂടെ വധിക്കാന്‍ ഭര്‍ത്താവ് ശ്രമം നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലാണ് ഉള്ളത്. ചാള്‍സ് രാജകുമാരന് കാമിലയെ വിവാഹം കഴിക്കാന്‍ വേണ്ടി ഡയാനയെ കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന ചില സംശയങ്ങള്‍ അക്കാലത്ത് തന്നെ ഉയര്‍ന്നിരുന്നു. ഇതിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ കത്ത് സൂക്ഷിച്ചുവെക്കണമെന്ന് പറഞ്ഞിരുന്നതായി പോള്‍ ബ്യുറല്‍ എന്ന വീട്ടുജോലിക്കാന്‍ പറഞ്ഞതായി ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക