Image

ഫൊക്കാനക്ക് ആദ്യമായി വനിതാ പ്രസിഡന്റ്‌; ടെറന്‍സണ്‍ സെക്രട്ടറി

Published on 01 July, 2012
ഫൊക്കാനക്ക് ആദ്യമായി വനിതാ പ്രസിഡന്റ്‌; ടെറന്‍സണ്‍ സെക്രട്ടറി
ഹ്യൂസ്റ്റണ്‍: അപ്രതീക്ഷിതമായി ഉണ്ടായ കടുത്ത മത്സരത്തില്‍ ഷിക്കാഗോയില്‍ നിന്നുള്ള മറിയാമ്മ പിള്ള ഫൊക്കാനാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള സനില്‍ ഗോപിനാഥിനെ 58-ന്‌ എതിരേ 77 വോട്ടുകള്‍ക്കാണ്‌ അവര്‍ പരാജയപ്പെടുത്തിയത്‌.

ജനറല്‍ സെക്രട്ടറി ന്യൂയോര്‍ക്ക്‌ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള ടെറന്‍സണ്‍ തോമസ്‌ 80 വോട്ടിന്‌ ഹഡ്‌സണ്‍വാലിയില്‍ നിന്നുള്ള ജോസഫ്‌ കുര്യപ്പുറത്തിനെ തോല്‍പിച്ചു. 51 വോട്ട്‌.

അടുത്ത കണ്‍വെന്‍ഷന്‍ എവിടെ വേണമെന്നതായിരുന്നു ആദ്യത്തെ തീരുമാനം. ഒമ്പത്‌ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ചിക്കാഗോ തെരഞ്ഞെടുക്കപ്പെട്ടത്‌. അതോടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കടുത്ത മത്സരം ഉണ്ടാകുമെന്ന്‌ ഉറപ്പായിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക്‌ ബാള്‍ട്ടിമോറില്‍ നിന്നുള്ള
ബെന്‍ പോളിനെ (61) പരാജയപ്പെടുത്തി ചിക്കാഗോയില്‍ നിന്നുള്ള വര്‍ഗീസ്‌ പാലമലയില്‍ (71 വോട്ട്‌) വിജയിച്ചു.

കടുത്ത മത്സരം നടന്ന രണ്ട്‌ സ്ഥാനങ്ങളിലേക്കുള്ള ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗത്വത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള സുധാ കര്‍ത്തായും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ലീലാ മാരേട്ടും വിജയിച്ചു. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന രാജു സഖറിയ പരാജയപ്പെട്ടു.
കര്‍ത്താക്ക് നാലു വര്‍ഷം കാലാവധിയുണ്ട്. പ്രസിഡന്റ് സ്ഥാനം ലഭിച്ചതിനാല്‍ മറിയാമ്മ പിള്ള ഒഴിയുന്ന സ്ഥാനത്തേക്ക് അവശേഷിക്കുന്ന രണ്ട് വര്‍ഷമാണു ലീല മാരേട്ടിന്റെ കാലാവധി.

അഡീഷണല്‍ അസോസിയേറ്റ്‌ സെക്രട്ടറിയായി ശബരിനാഥ്‌ (ന്യൂയോര്‍ക്ക്‌) ജയിച്ചു. 115 വോട്ട്‌. പത്രിക നല്‍കിയിരുന്ന ജോയി കൂടലി
ബെന്‍ എത്തിയില്ലെങ്കിലും 15 വോട്ട്‌ ലഭിച്ചു.

മറ്റ്‌ സ്ഥാനങ്ങളിലേക്ക്‌ ഏകകണ്‌ഠമായ തെരഞ്ഞെടുപ്പ്‌ നടത്താനായി എന്നതാണ്‌ ശ്രദ്ധേയം. എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റായി ന്യൂയോര്‍ക്ക്‌ ഹഡ്‌സണ്‍വാലിയില്‍ നിന്നുള്ള വര്‍ഗീസ്‌ ഉലഹന്നാന്‍, വൈസ്‌ പ്രസിഡന്റായി ഇപ്പോഴത്തെ ട്രഷറര്‍ ഷാജി ജോണ്‍ (ഹ്യൂസ്റ്റണ്‍), അസോസിയേറ്റ്‌ സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ്‌ (ഡിട്രോയിറ്റ്‌), അസോസിയേറ്റ്‌ ട്രഷററായി ജോര്‍ജ്‌ ഓലിക്കല്‍ (ഫിലാഡല്‍ഫിയ), അഡീഷണല്‍ അസോസിയേറ്റ്‌ ട്രഷററായി ബോബന്‍ കൊടുവത്ത്‌ 
(ഡാളസ്‌) എന്നിവരാണ്‌ മത്സരമില്ലാതെ വിജയിച്ചത്‌. ഈ തസ്‌തികകള്‍ക്കുവേണ്ട്‌ പത്രിക സമര്‍പ്പിച്ചിരുന്ന മറ്റുള്ളവര്‍ പിന്മാറുകയായിരുന്നു.

കമ്മിറ്റി അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്‌. ബാബു മാത്യു (ചിക്കാഗോ), ബിജോ വിതയത്തില്‍ (ബാള്‍ട്ടിമൂര്‍), മാത്യു കോശി (ഡാളസ്‌), എം.കെ. മാത്യു (ന്യൂയോര്‍ക്ക്‌-യോങ്കേഴ്‌സ്‌), ഫ്രാന്‍സീസ്‌ കാരയ്‌ക്കല്‍ (ന്യൂജേഴ്‌സി), സുരേഷ്‌ നായര്‍ (മിഡ്‌ഹഡ്‌സണ്‍), ജോയി ചെമ്മാച്ചേല്‍ (ചിക്കാഗോ), പി.വി. ചെറിയാന്‍ (താമ്പാ), കെ.കെ. ജോണ്‍സണ്‍ (ന്യൂയോര്‍ക്ക്‌- യോങ്കേഴ്‌സ്‌), സുരേഷ്‌ രാജ്‌ (വാഷിംഗ്‌ടണ്‍ ഡിസി).

റീജിണയല്‍ വൈസ്‌ പ്രസിഡന്റുമാര്‍: ലെജി ജേക്കബ്‌ -ചിക്കാഗോ, വിനോദ്‌ കെയാര്‍കെ -ന്യൂയോര്‍ക്ക്‌, സജി ടി മാത്യു -ന്യൂജേഴ്‌സി, ജേക്കബ്‌ മാത്യു- ടാമ്പാ, ഫ്‌ളോറിഡ,. ചാക്കോ പി. തോമസ്‌ -ഹ്യൂസ്റ്റണ്‍, അരുണ്‍ രഘു -വാഷിംഗ്‌ടണ്‍ ഡിസി.

ഓഡിറ്റര്‍മാര്‍: കുര്യാക്കോസ്‌ തര്യന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍.

സീനിയര്‍ നേതാക്കള്‍: ടി.എസ്‌ ചാക്കോ, തമ്പി ചാക്കോ, പാര്‍ത്ഥസാരഥി പിള്ള, മാത്യു കൊക്കൂറ എന്നിവരെ 6 വര്‍ഷത്തേക്ക്‌ അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങളായി തീരുമാനിച്ചു. ജനറല്‍ബോഡിയില്‍ അവര്‍ക്ക്‌ വോട്ടവകാശവുമുണ്ട്‌.

മറിയാമ്മ പിള്ളയുടെ തെരഞ്ഞെടുപ്പ്‌ വിജയത്തെ പൊതുവെ സ്വാഗതം ചെയ്യുമ്പോഴും വാഷിംഗ്‌ടണ്‍ ഡിസിയില്‍ നിന്നുള്ളവര്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും തങ്ങള്‍ക്ക്‌ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ചു. ഇലക്ഷന്‍ അച്ചടക്കത്തോടെയും, ഭംഗിയായും നടന്നതില്‍ ഇലക്ഷന്‍ മുഖ്യ കമ്മീഷണര്‍ രാജന്‍ പടവത്തില്‍, കമ്മീഷണര്‍മാരായ
ജോണ്‍ ഐസക്‌, ഗണേഷ്‌ നായര്‍ എന്നിവര്‍ സംതൃപ്‌തി പ്രകടിപ്പിച്ചു.

എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകുകയും സംഘടനയുടെ ജനകീയ അടിത്തറ പുനസ്ഥാപിക്കുകയും ചെയ്യുമെന്ന്‌ മറിയാമ്മ പിള്ള പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ഫൊക്കാന മുന്‍നിരയില്‍ തന്നെ ഉണ്ടാകും. എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ച അവര്‍ സംഘടന തന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞു.
see also in fokana section
ഫൊക്കാന നേതൃത്വത്തിലേക്ക്‌ കരുത്തയായ വനിത
http://emalayalee.com/varthaFull.php?newsId=23002
ഫൊക്കാനക്ക് ആദ്യമായി വനിതാ പ്രസിഡന്റ്‌; ടെറന്‍സണ്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക