Image

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ കുട്ടിയുടെ കാഴ്‌ച നഷ്‌ടപ്പെട്ടു

Published on 03 July, 2012
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ കുട്ടിയുടെ കാഴ്‌ച നഷ്‌ടപ്പെട്ടു
നാഗ്‌പൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ കുട്ടിയുടെ കാഴ്‌ച നഷ്‌ടപ്പെട്ടു.മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ സിയോണി ഗ്രാമത്തിലാണ്‌ സംഭവം. പിതാവിന്‍െറ മൊബൈല്‍ ഫോണ്‍ എടുത്ത്‌ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ 12 കാരന്‍െറ ഒരു കണ്ണിന്‍െറ കാഴ്‌ചയാണ്‌ നഷ്‌ടപ്പെട്ടത്‌. ചൈനീസ്‌ നിര്‍മിത മൊബൈലില്‍ വൈദ്യുതി ചാര്‍ജ്‌ ചെയ്യുന്നതിനിടെ കുട്ടി എടുത്തു കളിക്കുകയായിരുന്നു.

പിതാവ്‌ സുഭാഷ്‌ റൗത്‌ കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ നാഗ്‌പൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. തലച്ചോറിലേക്ക്‌ അണുബാധയേല്‍ക്കാതിരിക്കാന്‍ കുട്ടിയെ അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക