Image

അത്‌ലറ്റ്‌ പിങ്കി പ്രമാണികിന്റെ ദേഹപരിശോധനയുടെ വീഡിയോ ദൃശ്യം പുറത്തായി

Published on 03 July, 2012
അത്‌ലറ്റ്‌ പിങ്കി പ്രമാണികിന്റെ ദേഹപരിശോധനയുടെ വീഡിയോ ദൃശ്യം പുറത്തായി
കൊല്‍ക്കത്ത: പുരുഷനാണെന്നും പീഡിപ്പിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്ന്‌ അറസ്റ്റിലായി അത്‌ലറ്റ്‌ പിങ്കി പ്രമാണികിന്റെ ദേഹപരിശോധനയുടെ വീഡിയോ ദൃശ്യം പുറത്തായതായി റിപോര്‍ട്ട്‌. പിങ്കി പുരുഷനാണെന്ന്‌ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്‌ സ്വകാര്യ നഴ്‌സിങ്‌ഹോമില്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ്‌ ഇന്റര്‍നെറ്റിലൂടെ പുറത്തായയത്‌.

പിങ്കി പുരുഷനാണെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ച്‌ പിങ്കിയോടൊപ്പം താമസിച്ചുവരികയായിരുന്ന സ്‌ത്രീയാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. പരാതിയെ തുടര്‍ന്ന്‌ ജൂണ്‍ 14ന്‌ പിങ്കിയെ അറസ്റ്റ്‌ ചെയ്യുകയും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്‌തിരുന്നു.

എന്നാല്‍ പിങ്കിയുടെ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക