Image

കൊച്ചി മെട്രോ പദ്ധതിക്ക്‌ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

Published on 03 July, 2012
കൊച്ചി മെട്രോ പദ്ധതിക്ക്‌ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി
ന്യൂഡല്‍ഹി: കേരളത്തിന്റെ എക്കാലത്തേയും സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പദ്ധതിക്ക്‌ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആലുവ മുതല്‍ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി മെട്രോയ്‌ക്ക്‌ 26 സ്‌റ്റേഷനുകളുണ്ടാകും. തുടക്കത്തില്‍ മൂന്നു കോച്ചുകളാണുണ്ടാകുകയെങ്കിലും പിന്നീട്‌ ആത്‌ ആറാക്കി ഉയര്‍ത്തും.

ആകെ പദ്ധതിച്ചെലവ്‌. 5182 കോടി രൂപയാണ്‌ .ഇതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ 15 ശതമാനംവീതം ഓഹരിപങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക്‌ ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി (ജൈക്ക)യുടെ വായ്‌പയും ലഭ്യമാകാകും. 2170 കോടി രൂപയുടെ ജൈക്ക വായ്‌പയാണ്‌ പദ്ധതിറിപ്പോര്‍ട്ടില്‍ വ്യവസ്ഥ ചെയ്‌തത്‌.

കൊച്ചി മെട്രോയ്‌ക്കുവേണ്ടിയുള്ള അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം 168 കോടി രൂപയും ഇത്തവണ 119 കോടിയും വകയിരുത്തിയിരുന്നു. ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ 30 കോടിയും വകയിരുത്തി. ഓഹരിപങ്കാളിത്തമുള്‍പ്പെടെ കേന്ദ്രവിഹിതമായി ആയിരത്തിലേറെ കോടി രൂപ ലഭിക്കും. ഇതിനെല്ലാം പുറമെ സംസ്ഥാനസര്‍ക്കാര്‍ വേറെയും തുക സമാഹരിച്ച്‌ കൊച്ചി മെട്രോപദ്ധതിയില്‍ നിക്ഷേപിക്കും.

കൊച്ചി മെട്രോയ്‌ക്കു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആറുമാസം മുമ്പ്‌ തന്നെ ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം 168 കോടി രൂപയും ഇത്തവണ 119 കോടിയും വകയിരുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക