Image

മെഡിക്കല്‍ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

Published on 22 July, 2011
മെഡിക്കല്‍ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്‌ പ്രവേശത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ വിവരങ്ങള്‍ക്ക്‌ www.cee.kerala.gov.in/keam2011 എന്ന വെബ്‌സൈറ്റില്‍ ഇത്‌ ലഭ്യമാണ്‌. വിദ്യാര്‍ഥിയുടെ പേര്‌, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ്‌ ലഭിച്ച കോഴ്‌സ്‌, കോളജ്‌, അനുവദിച്ച സംവരണം, അടക്കേണ്ട ട്യൂഷന്‍ ഫീസ്‌/ ഡെപ്പോസിറ്റ്‌/ കോഷന്‍ ഡെപ്പോസിറ്റ്‌ തുക എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്‌മെന്റ്‌ പേജില്‍ ലഭ്യമാണ്‌. ഇതിന്റെ പ്രിന്റൗട്ട്‌ എടുക്കാം. അലോട്ട്‌മെന്റ്‌ ലഭിച്ച എല്ലാവരും ജൂലൈ 22 മുതല്‍ 25 വരെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ ഫീസടക്കണം. എസ്‌.ബി.ടി ശാഖകളുടെ ലിസ്റ്റ്‌ www.cee-kerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്‌/ ഡെപ്പോസിറ്റ്‌/ കോഷന്‍ ഡെപ്പോസിറ്റ്‌ അടക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്‌ഷനുകളും റദ്ദാക്കും. പ്രവേശനം ലഭിച്ചവര്‍ ജൂലൈ 26, 27, 28 തീയതികളില്‍ അതതു കോളജുകളില്‍ പ്രവേശം നേടണമെന്ന്‌ അറിയിപ്പില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ www.cee-kerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക