Image

ചാരുലത

Published on 03 July, 2012
ചാരുലത

 


പ്രിയാമണിയുടെ അഭിനയജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി ഒരു സിനിമ ഒരുങ്ങുന്നു. സയാമീസ് ഇരട്ടയായി പ്രിയ അഭിനയിക്കുന്ന ചാരുലത എന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ ഒരേസമയം നിര്‍മ്മിക്കുന്ന ഈ സിനിമ 2007ല്‍ റിലീസ് ചെയ്ത ഒരു തായ്‌സിനിമയില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഒരുക്കുന്നത്. 

തായ്-ജര്‍മന്‍ പോപ്‌സിംഗര്‍ മാര്‍ഷയായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് ചാരുലത ഒരുക്കുന്നതെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. യുവനടന്‍ സ്‌ക്കന്ദ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സീത, ശരണ്യ, പൊന്‍വര്‍ണന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

കെ.ഭാഗ്യരാജിന്റേയും കെ.എസ്. രവികുമാറിന്റേയും അസോസിയേറ്റായിരുന്ന പൊന്‍കുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചാരുലത പ്രിയാമണിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക