Image

ഫരീദാബാദിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

Published on 03 July, 2012
ഫരീദാബാദിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു
 ന്യൂഡല്‍ഹി: ഫരീദാബാദ് ഏഷ്യന്‍ ആശുപത്രിയില്‍ 58 ദിവസമായി നടത്തിവന്നിരുന്ന നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ.കുര്യന്‍ എംപി എന്നിവര്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം നടത്തിയിരുന്നത്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട അഞ്ച് നഴ്‌സുമാരെ തിരിച്ചെടുക്കാനും ധാരണയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക