Image

പ്രണാബ് മുഖര്‍ജി ബുധനാഴ്ച തിരുവനന്തപുരത്ത്

Published on 03 July, 2012
പ്രണാബ് മുഖര്‍ജി ബുധനാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജി ബുധനാഴ്ച തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. രാവിലെ 11.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം മസ്‌കറ്റ് ഹോട്ടലില്‍വച്ച് രാവിലെ 11.30 മുതല്‍ 12.30 വരെ യുഡിഎഫ് എംഎല്‍എമാരും, എംപിമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രണ്ടു മുതല്‍ മൂന്നുവരെ എല്‍ഡിഎഫിലെ എംഎല്‍എമാരും എംപിമാരുമായും കൂടിക്കാഴ്ച നടത്തും. 3.30ന് മസ്‌കറ്റ് ഹോട്ടലില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക