Image

വിംബിള്‍ഡണ്‍: സെറീന വില്യംസ് സെമിയില്‍

Published on 03 July, 2012
വിംബിള്‍ഡണ്‍: സെറീന വില്യംസ് സെമിയില്‍
 




 
ലണ്ടന്‍: നാല് തവണ ചാമ്പ്യനായ അമേരിക്കയുടെ സെറീന വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെമിയില്‍ കടന്നു. നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് സെറീന അവസാന നാലില്‍ സ്ഥാനം പിടിച്ചത്. സ്‌കോര്‍: 6-3, 7-5. ഇത് എട്ടാം തവണയാണ് സെറീന വിംബിള്‍ഡണ്‍ സെമിയില്‍ കടക്കുന്നത്. 2010 സെമിയില്‍ സെറീന ക്വിറ്റോവയെ പരാജയപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക