Image

ഇറാക്കില്‍ ഇരട്ട സ്‌ഫോടനം: 29 മരണം

Published on 03 July, 2012
ഇറാക്കില്‍ ഇരട്ട സ്‌ഫോടനം: 29 മരണം
ദിവാനിയ: ഇറാഖിലെ രണ്ടു നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 29 പേര്‍ മരിച്ചു. ദിവാനിയ നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. നഗരത്തിലെ ഷിയ വിഭാഗക്കാരുടെ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കര്‍ബലയിലേക്കു പോകുകയായിരുന്ന തീര്‍ഥാടകരുടെ മിനിട്രക്കിലാണ് സ്‌ഫോടനം. 62 പേര്‍ക്കു സ്‌ഫോടനത്തില്‍ പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പ്രദേശത്തു പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

തെക്കു- കിഴക്കന്‍ കര്‍ബലയിലാണു രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഇവിടെ നാല് പേര്‍ മരിച്ചു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക