Image

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്ക്‌ സ്വന്തമായി സെമിത്തേരി ലഭ്യമാകുന്നു

Published on 22 July, 2011
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്ക്‌ സ്വന്തമായി സെമിത്തേരി ലഭ്യമാകുന്നു
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയ്‌ക്ക്‌ സ്വന്തമായി ഒരു സെമിത്തേരി എന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നു. അമേരിക്കയിലെ ക്‌നാനായ ദേവാലയങ്ങളില്‍ ഇത്തരത്തില്‍ സെമിത്തേരി സ്വന്തമായി ലഭിക്കുക എന്നത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വസ്‌തുതയാണ്‌.

സെന്റ്‌ മേരീസ്‌ ദേവാലയം സ്ഥിതിചെയ്യുന്ന മോര്‍ട്ടണ്‍ ഗ്രോവില്‍നിന്നും ഏകദേശം ഒരു മൈലില്‍ താഴെ മാത്രം അകലത്തില്‍ സ്ഥിതിചെയ്യുന്ന ഷിക്കാഗോ അതിരൂപതയുടെ കീഴിലുള്ള വളരെ വിസ്‌തൃതമായ സെമിത്തേരിയില്‍ ഒരു പ്രത്യേക ഭാഗം ഷിക്കാഗോ ക്‌നാനായക്കാര്‍ക്കായി, സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്കായി, അതിരൂപതയില്‍നിന്നും അനുവദിച്ചുനല്‍കിയിരിക്കുകയാണ്‌. 1500 ഓളം സ്‌പോട്ടുകള്‍ ഒരുമിച്ച്‌ ചേര്‍ന്നുള്ള ഒരു പ്രദേശം പ്രത്യേക സൗകര്യങ്ങളടങ്ങിയ പ്രദേശമാണ്‌ ഇടവകയ്‌ക്ക്‌ സ്വന്തമായി ലഭിക്കുന്നത്‌.

സെന്റ്‌ മേരീസ്‌ ഇടവക യാഥാര്‍ത്ഥ്യമായതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഇത്തരത്തില്‍ ഒരു വന്‍നേട്ടം കൈവരിക്കുവാന്‍ സാധിച്ചത്‌ ഇടവകയുടെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക്‌ മുതല്‍ക്കൂട്ടാണ്‌ എന്ന്‌ വികാരി എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു.

ഇത്തരത്തില്‍ ഒരു മികച്ച നേട്ടം ഈ ഇടവകയ്‌ക്ക്‌ ഒരുക്കിത്തരാന്‍ പരിശ്രമിച്ച മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്‌ പ്രത്യേക നന്ദി ഫാ. സജി പിണര്‍കയില്‍ പ്രകടിപ്പിച്ചു. പുതിയ ഇടവകയ്‌ക്ക്‌ സ്വന്തമായി സെമിത്തേരി എന്ന വന്‍നേട്ടം ഒരു ഇടവകയെന്ന നിലയില്‍ പൂര്‍ണ്ണത കൈവന്നിരിക്കുകയാണ്‌ എന്ന്‌ പള്ളിക്കമ്മറ്റിക്കുവേണ്ടി ട്രസ്‌റ്റി പോള്‍സണ്‍ കുളങ്ങര അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള മഹത്തായ നേട്ടങ്ങളില്‍ ഇടവക ജനം ഒന്നടങ്കം സന്തോഷവും പ്രതീക്ഷയും പങ്കുവയ്‌ക്കുകയുണ്ടായി. സെമിത്തേരിയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ക്രമീകരണങ്ങള്‍ക്ക്‌ പീറ്റര്‍ കുളങ്ങരയും, ജോണിക്കുട്ടി പിള്ളവീട്ടിലും നേതൃത്വം നല്‍കും. സാജു കണ്ണമ്പള്ളി റിപ്പോര്‍ട്ട്‌ ചെയ്‌തതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക