Image

വിംബിള്‍ഡണ്‍: പെയ്സ് സഖ്യവും പുറത്ത്

Published on 03 July, 2012
വിംബിള്‍ഡണ്‍: പെയ്സ് സഖ്യവും പുറത്ത്
ലണ്ടന്‍: വിംബിള്‍ഡണ്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്- ചെക്ക് റിപ്പബ്ളിക്കിന്റെ റദേക് സ്റെപാനിക് സഖ്യവും തോറ്റു പുറത്ത്. മൂന്നാം റൌണ്ടില്‍ ബ്രസീലിന്റെ മാര്‍സെലോ മിലോ- ക്രൊയേഷ്യയുടെ ഇവാന്‍ ദോഡിക് ജോഡിയോടാണ് പെയ്സ് സഖ്യം തോല്‍വി വഴങ്ങിയത്. ഇതോടെ വിംബിള്‍ഡണില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. സ്കോര്‍: 6-4, 3-6, 4-6, 7-6(2), 6-8. മൂന്നു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പെയ്സ് സഖ്യം കീഴടങ്ങിയത്. ഏഴാം സീഡ് താരങ്ങളായ ഭൂപതി- ബൊപ്പണ്ണ സഖ്യം രണ്ടാം റൌണ്ടില്‍ ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത ഉസ്ബെക്കിസ്ഥാന്‍ താരം ഡെന്നീസ് ഇസ്തോമിന്‍ - റഷ്യയുടെ മിച്ചല്‍ എല്‍ഗിന്‍ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍: 5-7, 6-7 (3), 3-6.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക