Image

തിരുവല്ലയില്‍ ക്ഷേത്രകവര്‍ച്ചയ്ക്കിടെ ഒരാള്‍ കുത്തേറ്റുമരിച്ചു

Published on 03 July, 2012
തിരുവല്ലയില്‍ ക്ഷേത്രകവര്‍ച്ചയ്ക്കിടെ ഒരാള്‍ കുത്തേറ്റുമരിച്ചു
പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തില്‍ മോഷണത്തിനിടെ ഒരാള്‍ കുത്തേറ്റുമരിച്ചു. ക്ഷേത്രത്തിന്റെ കാവല്‍ക്കാരന്‍ ഗോപാലകൃഷ്ണ കൈമളാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജീവനക്കാരനെ കെട്ടിയിട്ട ശേഷമായിരുന്നു ഗോപാലകൃഷ്ണനു നേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിലെ സ്വര്‍ണംപൂശിയ താഴികക്കുടം നഷ്ടപ്പെട്ടു. ഇറീഡിയത്തിന്റെ അംശമുള്ള താഴികക്കുടമാണ് മോഷണം പോയതെന്ന് സൂചനയുണ്ട്. കീഴ്വായ്പൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക