Image

ടെക്സാസില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ മരിച്ചു

Published on 03 July, 2012
ടെക്സാസില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ മരിച്ചു
ഹൂസ്റന്‍: യുഎസിലെ ടെക്സാസില്‍ ഫാസ്റ് ഫുഡ് റെസ്റോറന്റിനു പുറത്ത് തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. റെസ്റോറന്റിന്റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം. കാറുടമകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റു ചെയ്തിട്ടില്ല. അതേസമയം, സംഭവത്തിനു പിന്നില്‍ ലഹരിമരുന്നു മാഫിയയ്ക്കു പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൂസ്റന്‍ സിറ്റി പോലീസാണ് കേസ് അന്വേഷിക്കുന്നത്. അക്രമിയേക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക