Image

ഹോണ്ടൂറാസില്‍ 600 കിലോ ലഹരിമരുന്നുമായി വിമാനം തകര്‍ന്നുവീണു

Published on 03 July, 2012
ഹോണ്ടൂറാസില്‍ 600 കിലോ ലഹരിമരുന്നുമായി വിമാനം തകര്‍ന്നുവീണു
ടെഗുസിഗല്‍പ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടൂറാസില്‍ ലഹരിമരുന്നു മാഫിയയുടെ ചെറുവിമാനം തകര്‍ന്നുവീണു. 600 കിലോഗ്രാം കൊക്കെയ്ന്‍ നിറച്ച വിമാനമാണ് അമിതഭാരം മൂലം നിയന്ത്രണംവിട്ട് തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റിനു ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയായ ഒലാഞ്ചോയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് പോലീസ് വക്താവ് ഇവാന്‍ മെജിയ അറിയിച്ചു. കൊളംബിയന്‍ പതാക വഹിച്ചിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് മെജിയ വ്യക്തമാക്കി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തെരച്ചിലിലാണ് 20 പായ്ക്കറ്റുകളിലായി നിറച്ച 600 കിലോ ഹെയ്റോയിന്‍ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് യുഎസ് ലഹരിവിരുദ്ധ ഏജന്‍സിയും ഹോണ്ടൂറാസ് പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചു. വിമാനത്തിലെ പൈലറ്റുമാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക