Image

'തട്ടത്തിന്‍ മറയത്ത്' ഈയാഴ്ചയെത്തും

Published on 04 July, 2012
'തട്ടത്തിന്‍ മറയത്ത്' ഈയാഴ്ചയെത്തും
നിവിന്‍ പോളി, പുതുമുഖ നായിക ഇഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തട്ടത്തിന്‍ മറയത്ത്' ജൂലായ് ആറിന് എല്‍.ജെ. റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, മണിക്കുട്ടന്‍, ഭഗത്, അജു വര്‍ഗീസ്, അഹമ്മദ് സിദ്ദിഖ്, രാമു ദിനേഷ്, സണ്ണി വെയ്ന്‍, അപര്‍ണ നായര്‍, വനിത, ഗ്രിന്റ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ ജോമോന്‍, ടി. ജോണ്‍, ഗാനരചന അനു എലിസബത്ത് ജോസ്, ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍, വിനീത് ശ്രീനിവാസന്‍, സംഗീതം ഷാന്‍ റഹ്മാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക