Image

മാര്‍ത്തോമ സഭ നവീകരണം 175 -ാം വാര്‍ഷികം ഡാളസ്സില്‍ ആഘോഷിച്ചു.

പി.പി.ചെറിയാന്‍ Published on 23 July, 2011
 മാര്‍ത്തോമ സഭ നവീകരണം 175 -ാം വാര്‍ഷികം ഡാളസ്സില്‍ ആഘോഷിച്ചു.
ഫാര്‍മേഴ്‌സ് ബ്രാഞ്ച് : (ഡാളസ്) : മാര്‍ത്തോമ സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് നിദാനമായ നവീകരണത്തിന്‍ തുടക്കം കുറിച്ച് 175 വര്‍ഷം പിന്നിട്ടതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും സഭാപിതാക്കന്‍മാര്‍ എടുത്ത പ്രതിജ്ഞ പുതുക്കുന്നതിനുമായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ട ഇടവകകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ ജൂലായ് 17 ഞായറാഴ്ച മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു.

ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മലേഷ്യ-സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി.

175 വര്‍ഷം മുമ്പ് സഭയില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കുകയും , ഇതില്‍ നിന്ന് വിശ്വാസ സമൂഹത്തെ അടര്‍ത്തിയെടുത്ത് വേദപുസ്തക സത്യങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ, ത്യാഗത്തിന്റെയും, വിശുദ്ധിയുടേയും, സൗമ്യതയുടേയും മാര്‍ഗ്ഗത്തിലൂടെ മാര്‍ത്തോമാ സഭയെ മുന്നോട്ടു നയിച്ച പൂര്‍വ്വപിതാക്കന്‍മാരുടെ മാതൃക പിന്തുടരുവാന്‍ ഇന്നത്തെ തലമുറ തയ്യാറായാല്‍ മാത്രമേ ഇത്തരം ആഘോഷങ്ങള്‍ അര്‍ത്ഥവത്തായി തീരുന്നത്. ബര്‍ണബാസ് തിരുമേനി പറഞ്ഞു.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ.മിനോയ് കുരുവിള സ്വാഗതവും റവ.ജോര്‍ജ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. റവ.എ.പി.നോബില്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു. റവ.ഇ.ജി ജോര്‍ജ്, സമീപ ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് എത്തിച്ചേര്‍ന്നിരുന്നു.
 മാര്‍ത്തോമ സഭ നവീകരണം 175 -ാം വാര്‍ഷികം ഡാളസ്സില്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക