Image

ഫൊക്കാന 2012-ന് തിരശ്ശീല വീണപ്പോള്‍ ഒരു തിരിഞ്ഞു നോട്ടം

ജയിംസ് വര്‍ഗീസ് Published on 04 July, 2012
ഫൊക്കാന 2012-ന് തിരശ്ശീല വീണപ്പോള്‍ ഒരു തിരിഞ്ഞു നോട്ടം
ഹൂസ്റ്റണ്‍ : ജൂണ്‍ 30-മുതല്‍ ജൂലൈ 3 വരെ നാലു ദിവസം നീണ്ടു നിന്ന പതിനഞ്ചാമത് ഫൊക്കാന കണ്‍വന്‍ഷന് തിരശ്ശീല വീണു.

തീരെ മോശമല്ലാത്ത ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ.പിള്ളയുടെ നേതൃത്വത്തിലുള്ള ടീമിനു കഴിഞ്ഞുവെങ്കിലും ഒരു പരിപൂര്‍ണ്ണ വിജയമായി കണ്‍വന്‍ഷനെ കാണാനായില്ല. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുത്തു എന്നത് അഭിമാനാര്‍ഹമാണ്.

പതിവിനു വിപരീതമായി ഫൊക്കാന ഭാരവാഹികളുടെ ഇലക്ഷന്‍ തികച്ചും ശാന്തമായിരുന്നു.
മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന കണ്‍വന്‍ഷന്‍ നഗരമായ ഹൂസ്റ്റണിലെ മലയാളികളുടെ സഹകരണം പ്രതീക്ഷച്ചത്ര കാണാന്‍ കഴിഞ്ഞില്ലായെന്നത് വസ്തുതയാണ്.

ഫൊക്കാനായുടെ കണ്‍വന്‍ഷന്‍ പാരമ്പര്യവും പ്രൗഢിയും തിരിച്ചുപിടിയ്ക്കാന്‍ നേതൃത്വനിരയിലെ ഒരുപറ്റം പരിശ്രമിയ്ക്കുന്നത് സ്വാഗതാര്‍ഹമാണ്. കൂടുതല്‍ ജനങ്ങളിലേയ്ക്ക് ഫൊക്കാനയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും എത്തിയ്ക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

സാമ്പത്തീകമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കന്‍ മലയാളികളെ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സംഘടനയും കണ്‍വന്‍ഷനുമാകാതെ ഫൊക്കാന സാധാരണക്കാരായ അമേരിയ്ക്കന്‍ മലയാളികളെയും ഉള്‍ക്കൊള്ളാനും, സാമ്പത്തികമായി താഴെക്കിടയിലുള്ള അമേരിക്കന്‍ മലയാളികളെയും കണ്‍വന്‍ഷനുകളില്‍ പങ്കെടുപ്പിക്കാനും ഫൊക്കാന കൂടുതല്‍ ജനകീയമാക്കാനും നടപടി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആനകളുടെ സംഘടനയാകാതെ മലയാളികളുടെ സംഘടനയും കണ്‍വന്‍ഷനുമായി അടുത്ത ഫൊക്കാന വളരട്ടെയന്ന് ആശിക്കുന്നു. അടുത്ത ഫൊക്കാന സെമിനാര്‍ ഹാളുകളും, പ്രോഗ്രാം ഓഡിറ്റോറിയങ്ങളും മലയാളികളെ കൊണ്ട് നിറയട്ടെയെന്നാണ് ജനവികാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക