Image

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുഖം കണ്ട് വശംകെട്ടു: പുനത്തില്‍ കുഞ്ഞബ്ദുള്ള

Published on 05 July, 2012
 മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുഖം കണ്ട് വശംകെട്ടു: പുനത്തില്‍ കുഞ്ഞബ്ദുള്ള
 തിരുവനന്തപുരം: പത്രങ്ങളിലെ പരസ്യങ്ങളില്‍ ദിവസവും വരുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുഖം കണ്ട് താന്‍ വശം കെട്ടിരിക്കുന്നുവെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള. കാവ്യാ മാധവന്റെ മുഖമാണെങ്കില്‍ ഇത്രത്തോളം അലര്‍ജി തനിക്കുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്‌ക്ലബ് ഹാളില്‍ നിറഞ്ഞ സദസിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് തനി കുഞ്ഞബ്ദുള്ള ശൈലി പുറത്തുവന്നത്. ഡോ. പിന്റോ അനുസ്മരണ ചടങ്ങായിരുന്നു വേദി.മമ്മൂട്ടിയുമായി സൗഹൃദമുണ്ട്. ചെമ്പിലെ വീട്ടിലും പോയിട്ടുണ്ട്. പ്രാകൃതമായ രീതിയിലെ വീടും പരിസരവുമൊക്കെയാണ്. ഇപ്പോ ഭാവിക്കുന്ന പോലൊന്നും കാണിക്കേണ്ട ആവശ്യം മമ്മൂട്ടിക്കില്ല. മകന്റെ പേര് ദുല്‍ക്കര്‍ സല്‍മാന്‍ എന്ന് ഇടേണ്ട കാര്യം മമ്മൂട്ടിക്കുണേ്ടാ? ഒരു സാധാരണ പേര് ഇടേണ്ട ആവശ്യമേ ഉള്ളൂ. പക്ഷേ ഇടില്ല. നാട്ടില്‍ ഇല്ലാത്ത പേരേ ഇടൂ.

മോഹന്‍ലാലുമായി വലിയ അടുപ്പമൊന്നുമില്ല. ഒരു മീറ്റിംഗില്‍ വച്ച് കണ്ടിട്ടുണ്ട്. തൊട്ടടുത്ത് പ്രസംഗിക്കാന്‍ വരുന്ന ആളിന് ലാലിനെക്കാള്‍ പൊക്കക്കുറവ് ഉണ്ടായിരുന്നതിനാല്‍ മൈക്ക് താഴ്ത്തി വച്ചുകൊടുക്കുന്നത് കണ്ടു. അത് നല്ല കാര്യമാണ്.രണ്ടുപേരും നല്ല കഴിവുള്ളവര്‍ തന്നെയാണ്. എന്നാലും ചില പിഴകള്‍ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂവെന്നും പുനത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക