Image

മമ്മൂട്ടി ഒറ്റക്കണ്ണന്‍!

Published on 05 July, 2012
മമ്മൂട്ടി ഒറ്റക്കണ്ണന്‍!
നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന 'ജവാന്‍ ഓഫ് വെള്ളിമല'യില്‍ മമ്മൂട്ടി ഒറ്റക്കണ്ണനായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. ഇതേ ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെക്കൂടി മമ്മൂട്ടി അവതരിപ്പിക്കുന്നു. 
പട്ടാളത്തില്‍ നിന്നു വിരമിച്ച ശേഷം കുഗ്രാമമായ വെള്ളിമലയില്‍ ഡാം ഓപ്പറേറ്ററായി കഴിഞ്ഞുകൂടുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ ഒറ്റക്കണ്ണന്‍. പട്ടാള ജീവിതത്തിനിടെയാണ് അയാള്‍ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത്. ഇതിനു മുന്‍പ് മമ്മൂട്ടി ഒറ്റക്കണ്ണനായി അഭിനയിച്ച 'രാജമാണിക്യം' വന്‍ വിജയമായിരുന്നു. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ഈ ഒറ്റക്കണ്ണന്‍ കഥാപാത്രവും കഌക്കാവുമെന്നും 'ജവാന്‍ ഓഫ് വെള്ളിമല' വന്‍വിജയം നേടുമെന്നും ഉള്ള പ്രതീക്ഷയിലാണ് ആരാധകരും മമ്മൂട്ടിയും. 

പ്‌ളേഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതും. മുന്‍പ് ലാലിനൊപ്പം കോബ്രയുടെ നിര്‍മ്മാണ പങ്കാളിയാകാന്‍ മമ്മൂട്ടി പദ്ധതിയിട്ടതാണ്. അന്ന് ഇന്‍കം ടാക്‌സ് പ്രശ്‌നത്തില്‍ കുടുങ്ങിയതു മൂലം അവസാന നിമിഷം മമ്മൂട്ടിക്ക് കോബ്രയുടെ നിര്‍മ്മാണ പങ്കാളിയാകാന്‍ സാധിക്കാതെ വരികയായിരുന്നു. 

ജയിംസ് ആല്‍ബര്‍ട്ടിന്റേതാണ് ജവാന്‍ ഓഫ് വെള്ളിമലയുടെ തിരക്കഥ. ശ്രീനിവാസന്‍, ആസിഫ് അലി, മമ്ത മോഹന്‍ദാസ്, സാദിഖ്, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനില്‍ പനച്ചൂരാന്‍, 

വേണുഗോപാല്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജി പാലിന്റേതാണ് സംഗീതം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക