Image

റവ.ഫാ. സണ്ണി മാത്യു കാവുവിളയ്‌ക്കും റവ. സിസ്റ്റര്‍ ഐവാനും യാത്രയയപ്പ്‌ നല്‍കി

മോഹന്‍ വര്‍ഗീസ്‌ Published on 23 July, 2011
റവ.ഫാ. സണ്ണി മാത്യു കാവുവിളയ്‌ക്കും റവ. സിസ്റ്റര്‍ ഐവാനും യാത്രയയപ്പ്‌ നല്‍കി
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലുള്ള മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റിന്റെ കീഴിലുള്ള ക്വീന്‍സ്‌ സെന്റ്‌ ബേസില്‍ ചര്‍ച്ചിന്റെ വികാരി ഇന്‍ചാര്‍ജായി സേവനം അനുഷ്‌ഠിച്ച റവ.ഫാ. സണ്ണി മാത്യു കാവുവിളയ്‌ക്കും, ഏകദേശം അഞ്ചുവര്‍ഷക്കാലം ക്വീന്‍സ്‌ ഇടവകയില്‍ സേവനം അനുഷ്‌ഠിച്ചശേഷം ഷിക്കാഗോ ഇടവകയിലേക്ക്‌ സ്ഥലംമാറിപ്പോകുന്ന റവ. സിസ്റ്റര്‍ ഐവാനും ഇടവകാംഗങ്ങള്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി.

ജൂലൈ 10-ന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം കൂടിയ യാത്രയയപ്പ്‌ സമ്മേളനത്തില്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ യൂലിയോസ്‌ പിതാവ്‌ അധ്യക്ഷനായിരുന്നു. തിരക്കേറിയ യാത്രാപരിപാടികള്‍ക്കിടയിലും ക്വീന്‍സ്‌ ഇടവകയില്‍ വന്ന്‌ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുവാനും ഇടവകാംഗങ്ങളുമായി സ്‌നേഹം പങ്കിടുവാനും സമയം കണ്ടെത്തിയ അഭിവന്ദ്യ യൂലിയോസ്‌ പിതാവിന്‌ ഇടവകയുടെ പേരില്‍ സെക്രട്ടറി പ്രത്യേകം നന്ദി അറിയിച്ചു.

കഴിഞ്ഞ അഞ്ചുമാസക്കാലം ക്വീന്‍സ്‌ ഇടവകയുടെ വികാരി ഇന്‍ചാര്‍ജായി വളരെ ആത്മാര്‍ത്ഥവും സ്‌തുത്യര്‍ഹവുമായ സേവനം കാഴ്‌ചവെച്ച സണ്ണി മാത്യു കാവുവിളയച്ചന്‌ ഇടവകയുടെ പേരില്‍ സെക്രട്ടറി ഗീവര്‍ഗീസ്‌ മാത്യൂസ്‌ ഹൃദയംനിറഞ്ഞ നന്ദിയും യാത്രാമംഗളങ്ങളും നേര്‍ന്നു. ബഹുമാനപ്പെട്ട സണ്ണിയച്ചന്റേയും, സിസ്റ്റര്‍ ഐവാന്റേയും നിസ്‌തുലമായ സേവനങ്ങളെ വിലയിരുത്തി ഫാദേഴ്‌സ്‌ ഫോറത്തെ പ്രതിനിധീകരിച്ച്‌ ലൈസമ്മ വര്‍ഗീസും, യുവജനങ്ങളെ പ്രതിനിധീകരിച്ച്‌ സാംസണ്‍ സഖറിയായും സമ്മേളനത്തില്‍ പ്രസംഗിച്ചു.

റവ സിസ്റ്റര്‍ ഐവാന്റെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളായ ജയിന്‍ തോമസ്‌, ശില്‌പാ മാത്യൂസ്‌, ശാലിനി സഖറിയ, സൂസന്‍ തോമസ്‌, സ്‌നേഹാ സന്തോഷ്‌, ഷിബിന്‍ മാത്യൂസ്‌ എന്നിവര്‍ സിസ്റ്റര്‍ ഐവാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയ സ്‌നേഹാനുഭവങ്ങള്‍ അനുസ്‌മരിച്ചു.

പാരീഷ്‌ കൗണ്‍സിലിനെ പ്രതിനിധീകരിച്ച്‌ റ്റിജി അലക്‌സ്‌ പാടിയ ഗാനം അതീവഹൃദ്യമായി. ഇടവകാംഗങ്ങള്‍ നല്‍കിയ സ്‌നേഹോപഹാരം ട്രഷറര്‍ എം.ജെ. മാത്യു, സണ്ണി അച്ചനും, സിസ്റ്റര്‍ ഐവാനും നല്‍കുകയും നന്ദി അറിയിക്കുകയും ചെയ്‌തു.

ക്വീന്‍സ്‌ ഇടവക കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും ആത്മാര്‍ത്ഥതയ്‌ക്കും റവ.ഫാ. സണ്ണി മാത്യു നന്ദി പറയുകയും, ഇടവകയുടെ വളര്‍ച്ചയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന്‌ അറിയിച്ചു. ഇടവകയിലെ യുവജനങ്ങളും മുതിര്‍ന്നവരും ആരാധനയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാകണമെന്ന്‌ സിസ്റ്റര്‍ ഐവാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

അഭിവന്ദ്യ പിതാവ്‌ ഏബ്രഹാം മാര്‍ യൂലിയോസ്‌, റവ.ഫാ. സണ്ണി മത്യുവിനും, റവ. സിസ്റ്റര്‍ ഐവാനും യാത്രാമംഗളങ്ങളും ആശംസകളും നേര്‍ന്നു.
റവ.ഫാ. സണ്ണി മാത്യു കാവുവിളയ്‌ക്കും റവ. സിസ്റ്റര്‍ ഐവാനും യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക