Image

സി.പി.എം നേതാവിന്റെ സ്വഭാവദൂഷ്യം സംസ്ഥാനസമിതി അന്വേഷിക്കും

Published on 23 July, 2011
സി.പി.എം നേതാവിന്റെ സ്വഭാവദൂഷ്യം സംസ്ഥാനസമിതി അന്വേഷിക്കും
കൊച്ചി: കൊച്ചിയിലെ മുതിര്‍ന്ന സി.പി.എം നേതാവിന്റെ സ്വഭാവദൂഷ്യം സംസ്ഥാന സമിതി അന്വേഷിക്കും. ഇന്ന്‌ കൊച്ചിയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റാണ്‌ തീരുമാനം കൈക്കൊണ്ടത്‌. കൊച്ചിയിലെ ഒരു അഭിഭാഷകയുമായി നേതാവിന്‌ അവിഹിത ബന്ധമുണ്ടെന്നാണതാണ്‌ ആരോപണം. നേതാവിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന്‌ വി.എസ്‌ അനുകൂലികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നേതാവിനെതിരെ എന്ത്‌ നടപടി വേണമെന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കട്ടെയെന്നാണ്‌ പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തിന്റെ തീരുമാനം. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക്‌ പകരം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ ജില്ലാ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്‌.

യോഗശേഷം പുറത്തിറങ്ങിയ പിണറായി വിജയനോട്‌ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയവും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും നിങ്ങള്‍ ഊഹിക്കുന്ന കാര്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക