Image

മറിയാമ്മ പിള്ളയ്‌ക്ക്‌ അഭിനന്ദനങ്ങള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 July, 2012
മറിയാമ്മ പിള്ളയ്‌ക്ക്‌ അഭിനന്ദനങ്ങള്‍
ഹൂസ്റ്റണ്‍: 2012-14ലെ ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി മറിയാമ്മ പിള്ളയ്‌ക്ക്‌ ഫൊക്കാന ഫ്‌ളോറിഡ റീജിയന്റെ പരിപൂര്‍ണ്ണ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു.

റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്ബ്‌ മാണിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്‌ പിന്തുണ പ്രഖ്യാപിച്ചത്‌. ചിക്കാഗോയില്‍ വെച്ച്‌ നടത്തുന്ന അടുത്ത കണ്‍വന്‍ഷന്റെ വിജയത്തിനായി ഫ്‌ളോറിഡ റീജിയന്‍ എല്ലാ സഹായസഹകരണങ്ങളും പിന്തുണയും നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത്‌ ഫ്‌ളോറിഡ റീജിയനാണെന്ന്‌ മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമ്മന്‍ ജേക്കബ്ബ്‌ പറഞ്ഞു.

ഡോ. മാമ്മന്‍ സി. ജേക്കബ്ബ്‌, (മുന്‍ ജനറല്‍ സെക്രട്ടറി), സ്റ്റീഫന്‍ ലൂക്കോസ്‌ (മുന്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌), ജേക്കബ്ബ്‌ മാണിപ്പറമ്പില്‍ (റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌), മറിയാമ്മ പിള്ള, രാജന്‍ പടവത്തില്‍ (ട്രസ്റ്റീ ബോര്‍ഡ്‌ അംഗം), തോമസ്‌ വെട്ടുപാറപ്പുറം, ജോര്‍ജ്ജി വര്‍ഗീസ്‌, പി.വി. ചെറിയാന്‍, മാത്യു തണ്ടാശ്ശേരി, ജോര്‍ജ്ജ്‌ കോരത്‌ (മുന്‍ ഫൊക്കാന പ്രസിഡന്റ്‌), പോള്‍ കറുകപ്പിള്ളില്‍ (ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍), ലീലാ മാരേട്ട്‌ (ട്രസ്റ്റീ ബോര്‍ഡ്‌ അംഗം) എന്നിവര്‍?തദവസരത്തില്‍ സന്നിഹിതരായിരുന്നു.
മറിയാമ്മ പിള്ളയ്‌ക്ക്‌ അഭിനന്ദനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക