Image

ഹരിക്ക് സഹായഹസ്തവുമായി ടൗണ്‍സ്‌വില്‍ ഒഐസിസി

Published on 10 July, 2012
ഹരിക്ക് സഹായഹസ്തവുമായി ടൗണ്‍സ്‌വില്‍ ഒഐസിസി
ടൗണ്‍സ്‌വില്‍: രണ്ടു വൃക്കയും തകരാറിലായി വിഷമിക്കുന്ന ഒരു ചെറുപ്പക്കാരനെ സഹായിക്കാന്‍ പുതുതായി രൂപം കൊണ്ട ടൗണ്‍സ്‌വില്‍ ഒഐസിസി രംഗത്ത്. തൊഴില്‍ തേടി ഒന്നരവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ എത്തിയ പുനലൂര്‍ സ്വദേശി ഹരി (25) ആണ് ഹതഭാഗ്യന്‍. 

14 വര്‍ഷം മുന്‍പ് പിതാവ് മരിച്ചുപോയ ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ ചെറുപ്പക്കാരന്‍. അമ്മയും ഒരു സഹോദരനും അടങ്ങുന്ന ഈ കുടുംബത്തെ ഹരിയുടെ ചികിത്സയുടെ ഭീമമായ തുക കണെ്ടത്തുക എന്ന വിഷമഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഒഐസിസി സഹായ ഹസ്തവുമായി രംഗത്തിറങ്ങുന്നത്. രണ്ടു വൃക്കയും തകരാറിലായ വീഡിയോ ഗ്രാഫറായ ഹരിയെ കമ്പനി ചികിത്സിക്കാന്‍ കൂട്ടാക്കാതെ കയറ്റിവിടുകയായിരുന്നു. 

ജീവകാരുണ്യ രംഗത്ത് ഒഐസിസിയുടെ പ്രവര്‍ത്തനം മികവുറ്റതാണ്. കൂത്താട്ടുകുളത്ത് വൃക്കമാറ്റിവയ്ക്കലിനു ഒഐസിസി ധനസഹായം നല്‍കിയിരുന്നു. കണ്ണും കണ്ണടയും എന്ന പദ്ധതി ആയിരം പാവങ്ങള്‍ക്ക് കണ്ണട നല്‍കിയും സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരുക്കിയ അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും ഏറെ ജനങ്ങളെ സ്വാധീനിച്ചിരുന്നു. 

നിര്‍ധനരായ പാവപ്പെട്ടവരുടെ സമൂലമായ മാറ്റത്തിന് പിന്തുണയുമായി ഒഐസിസി ടൗണ്‍സ്‌വില്‍ ഘടകം എന്നും ഉണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക