Image

ഭരതനാട്യത്തില്‍ വിസ്‌മയം തീര്‍ത്ത്‌ രചിത നമ്പ്യാര്‍

Published on 10 July, 2012
ഭരതനാട്യത്തില്‍ വിസ്‌മയം തീര്‍ത്ത്‌ രചിത നമ്പ്യാര്‍
പെന്‍സില്‍വേനിയ: കഴിഞ്ഞ പത്തുവര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയ രചിതനമ്പ്യാര്‍ ഭരതനാട്യത്തില്‍ വിസ്‌മയങ്ങള്‍ തീര്‍ക്കുന്നു. പെന്‍സില്‍വേനിയയിലെ ഹമ്മല്‍സ്‌ ടൗണില്‍ `രസിക സ്‌ക്കൂള്‍ ഓഫ്‌ ഡാന്‍സ്‌' നടത്തിവരുന്ന എം.എസ്‌സി ബയോ കെമിസ്‌ട്രി ബിരുദധാരി എട്ടുവര്‍ഷം മുമ്പാണ്‌ ഹമ്മല്‍സ്‌ ടൗണില്‍ ഡാന്‍സ്‌ സ്‌കൂള്‍ ആരംഭിച്ചത്‌.

ആത്മ വിശ്വാസത്തോടെ  ജീവിതത്തെ നേരിടാന്‍ ഭരത നാട്യം കുട്ടികളെ പ്രാപ്തരാക്കുമെന്നവര്‍ ചൂണ്ടി ക്കാട്ടുന്നു.

രചിത നമ്പ്യാര്‍ തനിച്ചും (സോളോ), ട്രൂപ്പായും നിരവധി നൃത്തപരിപാടികള്‍ കാഴ്‌ചവെച്ചിട്ടുണ്ട്‌. പ്രശസ്‌തനാട്യാചാരികളായ ശ്രീമതി നിര്‍മ്മല രാമചന്ദ്രന്റെയും ശ്രീമതി സുചേത ചാപേക്കറുടെയും ശിഷ്യയാണ്‌. 20ലേറെ വര്‍ഷങ്ങളായി നൃത്തത്തിലും, അഭിനയത്തിലും, ഭാവത്തിലും പ്രാവീണ്യം പ്രദര്‍ശിപ്പിച്ചു വരുന്നു.

ഇന്ത്യയില്‍ ചെന്നൈ, പൂണെ, മുംബൈ പല നഗരങ്ങളിലും ഭരതനാട്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കര്‍ണ്ണാടക ശാസ്‌ത്രീയ സംഗീതവും പഠിച്ചിട്ടുണ്ട്‌.

രസിക സ്‌ക്കൂളിന്റെ പ്രധാനോദ്ദേശം ഭാരതീയ സംസ്‌ക്കാരം ഭരതനാട്യത്തിലൂടെ
എന്നതാണു. ഭാരതീയ സംസ്‌ക്കാര മൂല്യങ്ങള്‍, ഒരു വലിയ ജനവിഭാഗത്തിലേക്ക്‌, ചെറിയ തോതിലെങ്കിലും, ഇതു വഴി പകര്ന്നു നല്‍കാന്‍ കഴിയുന്നതില്‍ അവര്‍ സംത്രുപ്തയാണു.

ചുരുങ്ങിയ കാലഘട്ടത്തില്‍, പല വിദ്യാര്‍ത്ഥിനികളുടെയും അരങ്ങേറ്റം നടത്തി.

നിരവധി അവാര്‍ഡുകള്‍ക്കും, പ്രശസ്‌തി പത്രങ്ങള്‍ക്കും, അര്‍ഹയായിട്ടുണ്ട്‌
രചിത നമ്പ്യാര്‍.

മാനസിക പീഡനം, രോഗാവസ്ഥ, എന്നിവക്ക് ഭരത നാട്യ തെറപ്പിയിലൂടെ ആശ്വാസം കണ്ടെത്താനുള്ള ഗവേഷണവും വിസിറ്റിംഗ് പ്രൊഫെസറായ (Dickinson College at Carlisle, PA) അവര്‍ നടത്തുന്നു

Rachita had her initial training in Bharatanatyam under Smt. (Dr) Sucheta Bhide Chapekar who is a renowned dancer of Maharastra, India. She performed her Arangetram at Pune in February 1989.

She continued her training in Chennai under the able guidance of “Natyakalabhushanam” Smt. Nirmala Ramchandran who is one of the finest abhinaya exponents of Bharatanatyam. 

She is the recipient of the Indian Govt's Cultrual Telent search scholarship for Bharatanatyam. She has also received training in Nattuvangam from Smt. Radhika Rajasenan who is a well known Bharatanatyam Dancer of Chennai. 

She has given a number of performances at Pune, Mumbai and has also performed at esteemed sabhas in Chennai,  and also perfromed for organizations and temples in West Virginia, Delaware and Harrisburg (PA). 

Rachita also serves as an adjunct professor for International Dance at the Dickinson College at Carlisle.

A masters in Bio Chemistry, Rachita is a resident of Harrisburg, PA (US) where she runs a school for Bharatanatyam.


www.facebook.com/Rasikaschoolofdance
www.rasikadance.com
ഭരതനാട്യത്തില്‍ വിസ്‌മയം തീര്‍ത്ത്‌ രചിത നമ്പ്യാര്‍ഭരതനാട്യത്തില്‍ വിസ്‌മയം തീര്‍ത്ത്‌ രചിത നമ്പ്യാര്‍ഭരതനാട്യത്തില്‍ വിസ്‌മയം തീര്‍ത്ത്‌ രചിത നമ്പ്യാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക