Image

ഡാര്‍വിന്‍ മലയാളി അസോസിയേഷന് നവസാരഥികള്‍

Published on 11 July, 2012
ഡാര്‍വിന്‍ മലയാളി അസോസിയേഷന് നവസാരഥികള്‍
ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ജൂണ്‍ 30ന് പൈറേറ്റ്‌സ് ക്ലബില്‍ കൂടി. പ്രസിഡന്റ് ബേബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. 150 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നു. സോളസ് ഏബ്രഹാം റിട്ടേണിങ് ഓഫിസറായി പ്രവര്‍ത്തിച്ചു.

നവസാരഥികള്‍: നീതി അശോക് (പ്രസിഡന്റ്), ലാല്‍ ജോസ്(വൈസ് പ്രസിഡന്റ്), മാത്യൂസ് ഡേവിഡ്(സെക്രട്ടറി), ജോഷി ജോണ്‍(ജോ. സെക്രട്ടറി), അജിമോന്‍ ജോസഫ്(ട്രഷറര്‍), സജി ജോര്‍ജ് പഴയാറ്റില്‍(പിആര്‍ഒ).

കമ്മിറ്റിയംഗങ്ങളായി മനു പോള്‍, സന്തോഷ് മാത്യു, രാജേഷ് നായര്‍, ജസ്റ്റിന്‍ ജോസഫ്, ജോമോന്‍ ചുമ്മാര്‍, ഡിജോ സെബാസ്റ്റിയന്‍, എല്‍സി ടോമി, റിന്റു ജയിംസ്, മിനില്‍ തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:darwin.malayalee@gmail.com
prodma2012@gmail.com

വാര്‍ത്ത അയച്ചത്: സജി ജോര്‍ജ് പഴയാറ്റില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക