Image

ബോക്സോഫീസ് തകര്‍ത്ത് ഈച്ച

Published on 10 July, 2012
ബോക്സോഫീസ് തകര്‍ത്ത് ഈച്ച
ഹൈദരാബാദ്: തെലുങ്കില്‍നിന്നും മലയാളമടക്കമുള്ള അന്യഭാഷകളിലെ 1200 സ്ക്രീനുകളിലേക്കു പറന്നിറങ്ങിയ ഈച്ച ആദ്യ മൂന്നുദിവസം കൊണ്ട് വാരിയത് 46.2 കോടി രൂപ. മലയാളത്തില്‍ മൊഴിമാറ്റി ഇറങ്ങിയ ഈച്ച് തെലുങ്കില്‍ ഈഗയെന്നും തമിഴില്‍ നാന്‍ ഈ യെന്നപേരിലുമാണ് മൂളിപ്പറക്കുന്നത്. ഡബ്ബിംഗ് ജോലികള്‍ തീര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഈച്ച ഹിന്ദി മൂളാന്‍ തുടങ്ങും. അമേരിക്കയിലും യൂറോപ്പിലുമായി 100 പ്രിന്റുമായെത്തി ആദ്യ മൂന്നു ദിവസം കൊണ്ട് 13.2 കോടിയും കൊണ്ടാണ് ഈച്ച പാറിയത്. ഈച്ചയുടെ തെലുങ്ക് പതിപ്പ് 34 കോടിക്കും തമിഴ് പതിപ്പ് 5 കോടിക്കും വിതരണത്തിനേറ്റെടുത്തപ്പോള്‍, 3.35 കോടിക്ക് സാറ്റലൈറ്റ് അവകാശവും ഇതിനകം വിറ്റുപോയി. തിരക്കഥയും സംവിധാനവും നിര്‍വഹിച്ച എസ്.എസ്. രാജമൌലിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്ന ഈച്ച 100 കോടി ക്ളബില്‍ കയറുന്ന ആദ്യ തെലുങ്കുപടമായിരിക്കമെന്ന് രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത് വെറുതെയല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ...
ബോക്സോഫീസ് തകര്‍ത്ത് ഈച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക