Image

തട്ടത്തിന്‍ മറയത്ത്‌ ഷിക്കാഗോയില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 12 July, 2012
തട്ടത്തിന്‍ മറയത്ത്‌ ഷിക്കാഗോയില്‍ പ്രദര്‍ശനത്തിനെത്തുന്നു
ഷിക്കാഗോ: സിനിമയോടുള്ള അഭിനിവേശം മൂലം രൂപം നല്‍കിയ ഒരുപറ്റം യുവാക്കളുടെ കൂട്ടായ്‌മയായ "The Cinema Factory' വിനീത്‌ ശ്രീനിവാസന്റെ പുതിയ ചിത്രമായ 'തട്ടത്തിന്‍ മറയത്ത്‌' ഷിക്കാഗോയില്‍ പ്രദര്‍ശനത്തിന്‌ എത്തിക്കുന്നു. ഗോള്‍ഫ്‌ ഗ്ലെന്നില്‍ ഉള്ള ''Big Cinemas''ല്‍ ജൂലൈ 13 മുതല്‍, ദിവസേന രണ്ട്‌ ഷോ പ്രദര്‍ശിപ്പിക്കുന്നു.

ഗംഭീര വിജയമായിരുന്ന ആദ്യ ചിത്രത്തിനു ശേഷം വിനീത്‌ ശ്രീനീവാസന്‍ അണിയിച്ചൊരുക്കിയ തട്ടത്തില്‍ മറയത്ത്‌, കേരളത്തില്‍ നിറഞ്ഞസദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. പ്രണയത്തിനും സംഗീതത്തിനും പ്രധാന്യം നല്‍കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. നിവില്‍ പോളി നായകനാകുന്ന ഈ ചിത്രത്തില്‍ ഉത്തരേന്ത്യന്‍ സുന്ദരി തുഷ തല്‍വാര്‍ ആണ്‌ നായിക. ഷാന്‍ റഹ്മാന്‍ ആണ്‌ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്‌.

നല്ല ചിത്രങ്ങള്‍ കാലതാമസം കൂടാതെ അമേരിക്കല്‍ മലയാളികളുടെ മുന്‍പില്‍ എത്തിക്കുക എന്ന ആഗ്രഹമാണ്‌ ദി സിനിമാ ഫാക്ടറി എന്ന യുവാക്കളുടെ കൂട്ടായ്‌മയ്‌ക്ക്‌ രൂപം കൊടുത്ത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: thecinemafactory@ymail.com, www.facebook.com/ thecinemafactory
തട്ടത്തിന്‍ മറയത്ത്‌ ഷിക്കാഗോയില്‍ പ്രദര്‍ശനത്തിനെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക