Image

ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കുന്നതായി റിപ്പോര്‍ട്ട്‌

എബി മക്കപ്പുഴ Published on 12 July, 2012
ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കുന്നതായി റിപ്പോര്‍ട്ട്‌
ഡാലസ്‌: സ്‌ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഓരോ വര്‍ഷവും രണ്ടരലക്ഷത്തിലധികം ജീവന്‌ രക്ഷിക്കുന്നതായി പ്രൊഫസര്‍ ജോണ്‍ ക്ലെലന്‍ഡ്‌ പ്രശസ്‌ത വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണമായ ലാന്‌സെറ്റ്‌ മാസികയിലൂടെ ലോകത്തെ അറിയിച്ചു.

ലണ്ടന്‌ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‌ ആന്റ്‌ ട്രോപിക്കല്‌ മെഡിസിനിലെ പ്രൊഫസര്‍ ആണ്‌ ഇദ്ദേഹം.പ്രസവത്തിനിടെയും അപായകരമായ നിയമവിരുദ്ധ ഗര്‌ഭഛിദ്രത്തിലൂടെയും സ്‌ത്രീകള്‌ മരിക്കുന്നത്‌ തടയാന്‌ ഗര്‌ഭനിരോധനത്തിലൂടെ കഴിയുന്നു എന്നാണ്‌ പഠനം. പഠന റിപ്പോര്‌ട്ട്‌ ലണ്ടനിലെ കുടുംബാസൂത്രണ ഉച്ചകോടിയില്‌ സമ്മേളനത്തില്‌ അവതരിപ്പിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പഠനങ്ങളില്‍ നിന്നും ശരാശരി ഒരു വര്‍ഷത്തില്‍ മൂന്നര ലക്ഷം സ്‌ത്രീകള്‍ പ്രസവത്തിനിടെയോ സുരക്ഷിതമല്ലാത്ത ഗര്‌ഭഛിദ്രം മൂലമോ മരിച്ചതായി സ്ഥിതീകരിച്ചു. മറിച്ച്‌ രണ്ടരലക്ഷത്തിലധികം മരണങ്ങള്‍ സത്രീകള്‍ ഗര്‌ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചതു മൂലം തടയാന്‍ കഴിഞ്ഞുവെന്നു തന്റെ റിപ്പോര്‍ട്ടില്‍ ലോക ജനതയെ അറിയിച്ചു.
ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക