Image

ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?

Published on 12 July, 2012
ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?
അഞ്ജലീമേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ 'ഉസ്താദ് ഹോട്ടല്‍' 2009 ല്‍ തീയേറ്ററുകളിലെത്തിയ സോള്‍ കിച്ചന്‍ എന്ന ജര്‍മ്മന്‍ കോമഡി ചിത്രത്തില്‍ നിന്നും ചുരണ്ടിയതാണെന്ന് മല്ലു പാപ്പരാസി റിപ്പോര്‍ട്ട്. എന്നാല്‍, 'സോള്‍ കിച്ച'നെ അതേപടി കോപ്പിയടിച്ചു വച്ചിരിക്കയല്ല 'ഉസ്താദ് ഹോട്ടലി'ല്‍. പകരം പ്രധാന കഥാപശ്ചാത്തലം അതേപടി നിലനിര്‍ത്തിക്കൊണ്ട് മറ്റുചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി 'ഉസ്താദ് ഹോട്ടലി'ന് വ്യത്യസ്തതകള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ടത്രേ. 

കച്ചവടവും ഒപ്പം കെട്ടിടത്തിന്റെ ചട്ടക്കൂടും ജീര്‍ണ്ണാവസ്ഥയിലായ പഴയൊരു ഹോട്ടലിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് രണ്ടു ചിത്രങ്ങളുടേയും കഥാപശ്ചാത്തലം. ചിത്രാന്ത്യത്തില്‍ ഈ ശ്രമങ്ങള്‍ വിജയം കാണുന്നു. സോള്‍ കിച്ചനിലെപ്പോലെ തന്നെ ഉസ്താദ് ഹോട്ടലിലും കഥയ്ക്ക് പ്രധാന പശ്ചാത്തലമാകുന്ന ചെറിയ ഹോട്ടലിന് അടുത്തു തന്നെ മറ്റൊരു വലിയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു ചിത്രങ്ങളിലും വലിയ ഹോട്ടലുകാര്‍ ചെറിയ ഹോട്ടല്‍ പൂട്ടിക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ പയറ്റുന്നു.

സോള്‍ കിച്ചനില്‍ അടുത്തുള്ള വലിയ ഹോട്ടലില്‍ പുറത്താക്കപ്പെടുന്ന ഒരു വിദഗ്ധനായ പാചകക്കാരന്‍ ചെറിയ ഹോട്ടലില്‍ എത്തുന്നതോടെയാണ് അവിടെ കച്ചവടം പൊടിപൊടിക്കുന്നതും ഹോട്ടല്‍ അഭിവൃദ്ധി പ്രാപിക്കുന്നതും. ഉസ്താദ് ഹോട്ടലിലാകട്ടെ ഹോട്ടലുടമയുടെ പേരക്കുട്ടി വിദേശത്തു നിന്ന് പാചകകലയില്‍ വൈദഗ്ധ്യം നേടി രംഗപ്രവേശം നടത്തുന്നതോടെയാണ് നല്ല കാലം തുടങ്ങുന്നത്. 'സോള്‍ കിച്ചനി'ല്‍ വലിയ ഹോട്ടലില്‍ നിന്ന് ഒരു പാചകക്കാരന്‍ ചെറിയ ഹോട്ടലിലേക്ക് ചേക്കേറുന്നതായി കാണിക്കുമ്പോള്‍ 'ഉസ്താദ് ഹോട്ടലി'ല്‍ ചെറിയ ഹോട്ടലില്‍ നിന്ന് പാചക വൈദഗ്ദ്ധ്യം നേടിയ ഒരാള്‍ വലിയ ഹോട്ടലിലേക്ക് പോകുന്നതായിട്ടാണ് കാണിക്കുന്നത്. ഹോട്ടല്‍ പുനരുജ്ജീവനമാണ് രണ്ടു ചിത്രങ്ങളുടേയും കഥാപശ്ചാത്തലമെങ്കിലും കഥാപാത്രങ്ങള്‍ തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന് സമ്മതിക്കാതെ വയ്യ. 

ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?ഉസ്താദ് ഹോട്ടല്‍ സോള്‍ കിച്ചന്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക