Image

ബാബു ആന്റണിയുടെ പിയാനോ

Published on 12 July, 2012
ബാബു ആന്റണിയുടെ പിയാനോ
താന്‍ സംവിധായകനാകുന്ന ചിത്രം പിയാനോയുടെ ചിത്രീകരണം ഉടനെന്ന് ബാബു ആന്റണി. അമീര്‍ സവിധാനം നിര്‍വഹിക്കുന്ന ആദിഭഗവാന്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ബാബു ഇപ്പോള്‍. ഈ ചിത്രത്തിലെ ജോലികള്‍ പൂര്‍ത്തിയാ യാല്‍ ഉടനെ താന്‍ നായകനും സംവിധായകനുമാകുന്ന പുതിയ ചിത്രം ആരംഭിക്കുമെന്ന് ബാബു പറഞ്ഞു.

ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും പ്രണയകഥ പറയുന്നതുമായ ചിത്രത്തില്‍ ബാബു ആന്റണിയുടെ ഭാര്യ ഈവ് ഗേലിയയുടെ പങ്ക് വലുതാണ്. പിയാനോ മികച്ച രീതിയില്‍ വായിക്കുന്ന ഈവ് പിയാനോ എന്നു പേരിട്ട ചിത്രത്തില്‍ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് ഇവിടെ എത്തിയ ബ്രിട്ടീഷ് കുടുംബത്തിലെ പിന്മുറക്കാര്‍ മാതൃ രാജ്യത്തിലേക്ക് മടങ്ങിപോകാന്‍ വിസമ്മതിക്കുന്നു. ഇതിനു പിന്നിലെ കാരണമാണ് കഥ. 2 നായികമാര്‍ ഉണ്ടാകും. ഒരാള്‍ ബ്രിട്ടീഷ് നടിയും മറ്റേയാള്‍ ഇന്ത്യക്കാരിയുമാണ്. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്ര ത്തില്‍ 2 ഇംഗ്ലീഷ് ഗാനങ്ങളുണ്ട്. അവ രണ്ടും പാടുന്നത് ഈവ ഗേലിയയാണ്.

ബാബു ആന്റണിയുടെ പിയാനോ ബാബു ആന്റണിയുടെ പിയാനോ ബാബു ആന്റണിയുടെ പിയാനോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക