Image

ബഹുദൂരം സഞ്ചരിക്കാന്‍ അതിവേഗം തന്നെ വേണമോ?: ജോസ് കാടാപുറം

ജോസ് കാടാപുറം Published on 13 July, 2012
ബഹുദൂരം സഞ്ചരിക്കാന്‍ അതിവേഗം തന്നെ വേണമോ?: ജോസ് കാടാപുറം
കേരളത്തിന്റെ പുരോഗതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായി നിറവേറണമെന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലും വെളിയിലും ജീവിക്കുന്ന മലയാളികളധികവും.

എന്നാലീ പുരോഗതി എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കാന്‍ നമ്മള്‍ തുനിയുമ്പോള്‍ നിരാശപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഈ ഒരു വര്‍ഷംകൊണ്ട് കേരളം നേരിട്ടു. ലോകത്തിന് തന്നെ മാതൃകയായ കേരളം മതനിരപക്ഷയുടെ ഈറ്റില്ലമായി. എല്ലാ വികസന മാതൃകകളും നാം ഉപയോഗിക്കുമ്പോള്‍ ഈ മതനിരപക്ഷത നിലനിര്‍ത്തികൊണ്ടുവേണം നമ്മുക്ക് മുന്നേറുവാന്‍.

എന്നാല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ സാമൂഹ്യമേഖല പ്രതിലോ
സംസ്‌കാരങ്ങളുടെ ഭീകരമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഭൂമാഫിയ, മണല്‍ മാഫിയ, മണ്ണ് മാഫിയ, മരുന്ന് മാഫിയ, തുടങ്ങിയവ അതിവേഗം തഴച്ചു വളരുന്നു. ഇവരെ ഉപയോഗിച്ചാണോ നമ്മളെ ഭരിക്കുന്നവര്‍ ബഹുദൂരം സഞ്ചരിക്കുന്നത് എങ്കില്‍ നമ്മുക്ക് തിരിഞ്ഞ് നില്‌ക്കേണ്ടി വരും. തിരിച്ചെഴുതേണ്ടി വരും.

കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകൃതി വിഭവങ്ങളുടെ ഗ്രാഫ് വരച്ചാല്‍ അത് നമ്മെ ഞെട്ടിക്കും, കുന്നുകളും മലകളും നമ്മുക്ക് നഷ്ടപ്പെടുന്നു, നമ്മുടെ പുഴകള്‍ നമ്മുക്ക് നഷ്ടപ്പെടുന്നു. ഈ നഷ്ടപ്പെട്ടവയ്ക്ക് പുറമെ വിലവര്‍ദ്ധനവ് കൊണ്ട് പൊറുതിമുട്ടുന്ന ജനതയായി നമ്മള്‍ മാറി. നമ്മുക്ക് രൂപയുടെ മൂല്യതകര്‍ച്ച പട്ടിണിയേക്കാള്‍ ഭീതിയായി.

ആരോഗ്യത്തിന് മാതൃകയായ കേരളം, സാക്രമിക രോഗങ്ങളെ തടഞ്ഞു നിര്‍ത്തിയും ആയൂര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചും നമ്മള്‍ നേടിയതൊക്കെ അടിയറ വയ്ക്കാതെ നോക്കണം. 40 വയസ്സിന് മുകളില്‍ 60 ശതമാനം പേരും രോഗികളാണ് കേരളത്തില്‍, ഇതോടെ വൃക്കരോഗികളുടെ എണ്ണം പെരുകി, കൂടെ ഹൃദയരോഗികളും എണ്ണിയാല്‍ ഒടുങ്ങാത്തവരായി കേരളത്തില്‍.

ഭക്ഷണത്തിന്റെ രുചിയുടെ രംഗത്ത് പിടിമുറുക്കുന്ന ശക്തികള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലെ സര്‍ക്കാരിന്റെ അനാസ്ഥ, ഹൈടെക്ക്
കേന്ദ്രീകൃത മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പകരം, വികേന്ദ്രീകൃത അയല്‍കൂട്ട രൂപീകരണത്തിലൂടെയായാലും നേടാന്‍ പറ്റുമോയെന്ന് ചിന്തിക്കണം. വിദേശങ്ങളില്‍ വിജയിച്ചത് കേരളത്തില്‍ വിജയിക്കാന്‍ സാധ്യത കുറവാണ്. ചെയ്യാവുന്ന ഒരു കാര്യം പഞ്ചായത്തുകള്‍ക്ക് മറ്റൊരു ജോലിയും ചെയ്തില്ലെങ്കിലും മാലിന്യ നിര്‍മ്മാര്‍ജനം മുഖ്യജോലിയാക്കിയാല്‍ നല്ലത്.

വലിയ വികസന പരിപാടികള്‍ ഉപേക്ഷിക്കണമെന്നല്ല, സൂക്ഷ്മതലങ്ങളിലെ വികസന ലക്ഷ്യം പ്രധാനമാണെന്ന് ഓര്‍ക്കണം. വ്യാപകമായ പകര്‍ച്ചവ്യാധികയുടെയും മൂലകാരണങ്ങള്‍ തേടുമ്പോള്‍ മാംസാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നതിന് പുറമെ ജലാശയങ്ങളിലോട്ട് വലിച്ചെറിയുമ്പോള്‍ നമ്മുടെ ശുദ്ധജലം മലിനമാകുന്നു. ഇതൊക്കെ പനിയും മറ്റും പടരുന്നതിനു കാരണമാകുന്നുണ്ട്.

ചുരുക്കത്തില്‍ കേരളത്തില്‍ എല്ലാരംഗത്തും അസംതുലിതാവസ്ഥയാണിപ്പോള്‍ ഉള്ളത്. സ്വത്തും, വരുമാനവും കൈപ്പിടിയിലൊതുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് കേരളത്തില്‍, വിദ്യാഭ്യാസ, മദ്യക്കച്ചവടക്കാര്‍, ഭൂമാഫിയ, റിയല്‍ എസ്റ്റേറ്റു വ്യവസായികള്‍, കോണ്‍ട്രാക്ടര്‍മാര്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍മാര്‍, നികുതി വെട്ടിപ്പുകള്‍, മണലൂറ്റുകാര്‍, ആഭരണ, വസ്ത്ര വ്യാപാരികള്‍ തുടങ്ങിയവര്‍ ഒന്നിനൊന്ന് പണം വര്‍ദ്ധിപ്പിക്കുന്നു.

പണവും രാഷ്ട്രീയ സ്വാധീനവും അവര്‍ക്കുണ്ട്, മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. നമ്മുടെ സര്‍ക്കാര്‍ ഭൂമാഫിയയുടെ പിടിയിലാണെന്ന് വി.എം. സുധീരന്‍ ഈയിടെ പറയുകയുണ്ടായി. ബഹുദൂരം സഞ്ചരിക്കാന്‍ ഈ അഴിമതി ഭാണ്ഢങ്ങളെയും ചുമന്ന് ഒന്നും ശ്രദ്ധിക്കാതെ എങ്ങോട്ടും തിരിയാതെ അതിവേഗം പാഞ്ഞു പോകണമോ?!
ബഹുദൂരം സഞ്ചരിക്കാന്‍ അതിവേഗം തന്നെ വേണമോ?: ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക