Image

വചനസഞ്ചാരം

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D Published on 13 July, 2012
വചനസഞ്ചാരം
പ്രവാചകന്‍ ഒന്ന്‌ പ്രസംഗിക്കുന്നു,
ജനക്കൂട്ടം മറ്റൊന്ന്‌ ശ്രവിക്കുന്നു,
കൂട്ടവാസി വേറൊന്ന്‌ ധരിക്കുന്നു,
സമൂഹം ചിലതൊന്ന്‌ വ്യാഖ്യാനിക്കുന്നു,
സംഘാംഗം  പലതെന്തോ പ്രചരിപ്പിക്കുന്നു.
വക്താവും പ്രയോക്താവും തമ്മിലുള്ള അന്തരം
വ്യക്തിയും വക്താവും തമ്മിലുള്ള അന്തരത്തേക്കാള്‍
എത്ര അഗാധമായ ഗര്‍ത്തമാണ്‌.
എല്ലാ പ്രഭാഷണങ്ങളുടേയും അന്ത്യം
വാരാന്ത്യങ്ങളില്‍ വരാന്തകളില്‍ കൈമാറുന്ന
ചെവിക്കുടന്നയിലെ ചവര്‍പ്പാണ്‌:
വാമൊഴിയുടെ നിശ്ശബ്‌ദധോരണിയില്‍
മുങ്ങിമാഞ്ഞുപോയ
നിത്യവസ്‌തുതകളുടെ ധ്വനി
മാത്രമാണതെന്ന്‌
പറഞ്ഞുവെച്ചവര്‍ക്കൊരു
മുന്നറിയിപ്പു കൂടിയാണ്‌
ഈ കുറിപ്പ്‌!
വചനസഞ്ചാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക