Image

ബാബാ രാംദേവിന്റെ സഹായിയെ വീണ്ടും കാണാതായി

Published on 26 July, 2011
ബാബാ രാംദേവിന്റെ സഹായിയെ വീണ്ടും കാണാതായി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സത്യഗ്രഹം നടത്തിയ ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്‌ണയെ കാണാനില്ലെന്ന്‌ അംഗരക്ഷകന്‍ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ക്കെതിരേ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. പാസ്‌പോര്‍ട്ട്‌ ലഭിക്കാനായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതിന്‌ സിബിഐ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതിനു പിന്നാലെയാണ്‌ ബാലകൃഷ്‌ണയെ കാണാതായത്‌. നേരത്തെയും ഇദ്ദേഹത്തെ കാണാതായതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബാലകൃഷ്‌ണയെ കാണാതായിട്ടില്ലെന്നും ചില അടിയന്തര ജോലികള്‍ക്കായി അദ്ദേഹം പോയിരിക്കുകയാണെന്നുമാണ്‌ ആശ്രമം അധികൃതര്‍ പറയുന്നതെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക