Image

റവന്യു ഉദ്യോഗസ്ഥര്‍ വീട് പൂട്ടി; വീട്ടുകാര്‍ കുടുങ്ങി

Published on 14 July, 2012
റവന്യു ഉദ്യോഗസ്ഥര്‍ വീട് പൂട്ടി; വീട്ടുകാര്‍ കുടുങ്ങി
ലക്‌നോ: കുടിശിക അടയ്ക്കാത്തതിന്റെ പേരില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടുകാരെ ഉള്ളിലാക്കി വീട് പൂട്ടി പോയി. മൂന്നംഗ കുടുംബം രണ്ടു ദിവസത്തിന് ശേഷമാണ് പുറംലോകം കണ്ടത്. ഉത്തര്‍പ്രദേശിലെ സിതാപുരിലാണ് സംഭവം. 

സിതാപുര്‍ സ്വദേശി സത്യ പ്രകാശ് സിംഗ് കുടിശികയിനത്തില്‍ 78,000 രൂപയാണ് റവന്യു വിഭാഗത്തിലേക്ക് അടയ്ക്കാനുണ്ടായിരുന്നത്. ഇഷ്ടികക്കളം തുടങ്ങുന്നതിന് വേണ്ടിയാണ് ഇദ്ദേഹം വായ്പയെടുത്തത്. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വിഭാഗം കഴിഞ്ഞ ഡിസംബറില്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 

തഹസില്‍ദാര്‍ സുശീല്‍ കുമാര്‍ ഓഫീസ് ജീവനക്കാരന്‍ ലാല്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് വീട്ടുകാരെ ഉള്ളിലാക്കി വീട് പൂട്ടിയത്. ഈ സമയം സത്യ പ്രകാശ് സിംഗിന്റെ ഭാര്യയും മകനും മകളും വീട്ടിലുണ്ടായിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തിയാണ് വീട്ടുകാരെ തുറന്നുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരന്‍ ലാല്‍ ഗുപ്തയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.അതേസമയം ഒരു മുന്‍ ബിഎസ്പി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ് കുടുംബാംഗങ്ങളെ പൂട്ടിയിട്ടതെന്ന് സത്യ പ്രകാശ് സിംഗ് ആരോപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക