Image

കാഷ്മീരില്‍ തീവ്രവാദി അറസ്റ്റില്‍

Published on 14 July, 2012
കാഷ്മീരില്‍ തീവ്രവാദി അറസ്റ്റില്‍
ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ പാക്കിസ്ഥാന്‍ പരിശീലനം ലഭിച്ച തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ജമാല്‍ ബട്ട് എന്ന ഭീകരനാണ് പിടിയിലായത്. മേഖലയില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് പാക്ക് തീവ്രവാദ സംഘടനയില്‍ നിന്നും ആയുധ പരിശീലനം ലഭിച്ചിട്ടുണ്‌ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹന്‍ഡവാര മേഖലയില്‍ നിന്നും പാക്ക് പരിശീലനം ലഭിച്ച മൂന്ന് ഭീകരര്‍ അറസ്റ്റിലായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക