Image

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു

Published on 14 July, 2012
കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു
കണ്ണൂര്‍: കണ്ണൂരില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറങ്ങിയ എംഎല്‍എയാണ് നാട്ടുകാര്‍ തടഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം റോഡിന് വേണ്ടിയുള്ള സര്‍വ്വേ നടപടികളും നാട്ടുകാര്‍ തടഞ്ഞിരുന്നു. മേലേചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെയാണ് ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക