Image

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

Published on 14 July, 2012
ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം റാങ്കിംഗില്‍ ഒന്നാമതായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പര 1-0ന് തോറ്റിട്ടും റാങ്കിംഗില്‍ പാക്കിസ്ഥാന് മുന്നേറ്റമുണ്ടായി. 

122 പോയിന്റോടെ ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പട്ടികയില്‍ ന്യൂസിലന്‍ഡ് ആറാമതും വെസ്റ്റിന്‍ഡീസ് ഏഴാമതുമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക