Image

സ്ത്രീധന പീഡനം: ഭര്‍ത്താവ് ഭാര്യയെ മൂത്രം കുടിപ്പിച്ചു

Published on 14 July, 2012
സ്ത്രീധന പീഡനം: ഭര്‍ത്താവ് ഭാര്യയെ മൂത്രം കുടിപ്പിച്ചു
ബാംഗളൂര്‍: പശ്ചിമ ബംഗാളില്‍ കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചാം ക്ലാസുകാരിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മൂത്രം കുടിപ്പിച്ചു. ഉഡുപ്പിയിലെ ദന്തഡോക്ടര്‍ ആകാശ് രാജാണ് 27-കാരിയായ ഭാര്യ സ്വപ്നയെ മൂത്രം കുടിപ്പിച്ചത്. 

11 മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. സപ്നയ്ക്ക് ഒരു കിലോ സ്വര്‍ണവും അഞ്ചു കിലോ വെളളിയാഭരണങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ 25 ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ ഭാര്യയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക