Image

ഉത്തേജകമരുന്നു പരിശോധനാഫലം തിരിച്ചടിയായി; ഡിബ്ബീ ഡണ്‍ പിന്മാറി

Published on 14 July, 2012
ഉത്തേജകമരുന്നു പരിശോധനാഫലം തിരിച്ചടിയായി; ഡിബ്ബീ ഡണ്‍ പിന്മാറി
വാഷിംഗ്ടണ്‍: വനിതാവിഭാഗം 400 മീറ്ററില്‍ യുഎസിന്റെ മെഡല്‍പ്രതീക്ഷയായിരുന്ന ഡിബ്ബീ ഡണ്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറി. ഉത്തേജകമരുന്ന് പരിശോധനാഫലം പ്രതികൂലമായതിനെത്തുടര്‍ന്നാണിത്. 2010 ലെ ലോകഇന്‍ഡോര്‍ ഗെയിംസ് ജേത്രിയായ ഡിബ്ബീ ഒളിമ്പിക്‌സില്‍ ആദ്യമായി യുഎസ് ജേഴ്‌സി അണിയാനിരിക്കുകയായിരുന്നു. താരം സ്റ്റിറോയിഡ് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞുവെന്ന് യുഎസ് ആന്റി ഡോപ്പിംഗ് ഏജന്‍സി വ്യക്തമാക്കിയതിനുപിന്നാലെയാണ് പിന്‍മാറ്റം. സഹകളിക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ പരാതിയ്ക്കിട നല്കാതെ ടീമില്‍ നിന്നും പിന്‍മാറുകയാണെന്ന് അവര്‍ വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക