Image

തൊഴിലുറപ്പ് പദ്ധതി: കൂലി വൈകുന്നതു ഗൗരവമായി കാണുമെന്ന് പ്രധാനമന്ത്രി

Published on 14 July, 2012
തൊഴിലുറപ്പ് പദ്ധതി: കൂലി വൈകുന്നതു ഗൗരവമായി കാണുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്കു കൂലി കിട്ടാന്‍ കാലതാമസം നേരിടുന്നത് ഗൗരവമായി കാണുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അവയുടെ ഗതി നേരായ വണ്ണമല്ലെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള വിടവ് നികത്താന്‍ കേന്ദ്ര ആസൂത്രണ കമ്മീഷന് നിര്‍ദേശം നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്‌റാം രമേശ് പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. 

ഗ്രാമത്തിലെ ജനങ്ങളുടെ ഉന്നമനത്തിന്റെ ഭാഗമായാണ് ഇത്തരം തൊഴിലുറപ്പ് പദ്ധതികള്‍ ആരംഭിച്ചത്. എന്നാല്‍, അവയുടെ ഗതി നേരായ വണ്ണമല്ലെന്നത് അത്ഭുതകരമാണ്. ഇക്കാര്യം കേന്ദ്രമന്ത്രി ജയ്‌റാം രമേശ് തന്നെയാണ് അറിയിച്ചത്. തൊഴിലുറപ്പിനു കൂലി ലഭിക്കാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. 

ജയ്‌റാം രമേശും ആസൂത്രണ കമ്മീഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കണം. പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണേ്ടക് സിംഗ് അലുവാലിയയോട് നിര്‍ദ്ദേശിച്ചതായും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അത് അസന്തുലിതാവസ്ഥയിലാകാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക