Image

രാജേഷ് ഖന്ന വീണ്ടും ആശുപത്രിയില്‍

Published on 14 July, 2012
രാജേഷ് ഖന്ന വീണ്ടും ആശുപത്രിയില്‍
മുംബൈ: ബോളിവുഡിലെ ആദ്യകാല സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയെ (69) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചമുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഖന്നയെ, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍, രോഗമെന്തെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. 

നടന്‍ കാന്‍സര്‍ ബാധിതനാണെന്നും ആമാശയസംബന്ധമായ അസുഖമുണെ്ടന്നും നേരത്തേ അഭ്യൂഹം പരന്നിരുന്നു. നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വാര്‍ത്ത പരന്നതോടെ ആരാധകര്‍ കൂട്ടത്തോടെ ആശുപത്രിയുടെ മുന്നിലേയ്ക്കു എത്തുന്നുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിലും അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1969 മുതല്‍ 1972 വരെ 15 സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചതോടെയാണു ബോളിവുഡിലെ ആദ്യ സൂപ്പര്‍താരമെന്ന പദവി രാജേഷ് ഖന്നയ്ക്കു ലഭിച്ചത്. രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയുടെയും മൂത്ത മകള്‍ ട്വിങ്കിളാണ് ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ ഭാര്യ. രണ്ടാമത്തെ മകള്‍ റിങ്കിയുടെ ഭര്‍ത്താവ് ലണ്ടനില്‍ ബാങ്കിംഗ് രംഗത്താണു പ്രവര്‍ത്തിക്കുന്നത്്. ട്വിങ്കിളും റിങ്കിയും നേരത്തേ നടികളായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക